അനധികൃത മത്സ്യബന്ധനം; രണ്ടുവള്ളങ്ങൾക്കെതിരെ നടപടി,12 വോൾട്ടിന്റെ ഒമ്പത് ലൈറ്റുകൾ, അഞ്ച് ബാറ്ററികൾ എന്നിവ പിടിച്ചെടുത്തു, ഗൂഗ്ൾ, ശ്രീക്കുട്ടി എന്നീ വള്ളങ്ങളാണ് കസ്റ്റഡിയിൽ എടുത്തത്
ആറ്റിങ്ങൽ: നിയമങ്ങൾ ലംഘിച്ചുള്ള അനധികൃത മത്സ്യബന്ധനം കണ്ടെത്താൻ പരിശോധന ആരംഭിച്ചു. രണ്ടുവള്ളങ്ങൾക്കെതിരെ നടപടിയെടുത്തു. അഞ്ചുതെങ്ങ് മുതലപ്പൊഴിയിലാണ് കോസ്റ്റൽ പോലീസ് റെയ്ഡ് നടത്തിയത്.
ഗൂഗ്ൾ, ശ്രീക്കുട്ടി എന്നീ വള്ളങ്ങളാണ് കസ്റ്റഡിയിൽ എടുത്തത്. 10 സെൻറിമീറ്ററിൽ താഴെയുള്ള രണ്ട് ബോക്സ് കൊഴിയാള മത്സ്യങ്ങൾ ഇവയിൽനിന്ന് പിടിച്ചെടുത്തു. 25 എച്ച്.പിയുടെ നാല് എൻജിനുകൾ, നാല് തെർമോക്കോൾ പെട്ടികൾ, 12 വോൾട്ടിന്റെ ഒമ്പത് ലൈറ്റുകൾ, അഞ്ച് ബാറ്ററികൾ എന്നിവ പിടിച്ചെടുത്തു.
ചൊവ്വാഴ്ച രാവിലെ 5.15നായിരുന്നു റെയ്ഡ്. ചിറയിൻകീഴ് ഫിഷറീസ് ഓഫിസർ വിഷ്ണു, കോസ്റ്റൽ പൊലീസ് ഉദ്യോഗസ്ഥരായ അമൃത് ലാൽ, ജോബിൻ പോൾ, റോബിൻസൺ, ഷിബു, ജസ്റ്റിൻ, കോസ്റ്റൽ പോലീസ് ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് മുതലപ്പൊഴി പാലത്തിന് സമീപം ജലറാണി എന്ന കോസ്റ്റൽ പോലീസിന്റെ ബോട്ടുമായാണ് പരിശോധന നടത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കടലിൽനിന്ന് ചെറുമത്സ്യങ്ങൾ കോരുന്നവർക്കെതിരെ നടപടി തുടരുമെന്ന് പോലീസ് അറിയിച്ചു.