
തൃശൂർ : തൃശൂര്‍ ചെറുതുരുത്തിയില്‍ ഭക്ഷണം കഴിക്കാൻ ഹോട്ടലില്‍ എത്തിയവർ തമ്മില്‍ കൂട്ടയടി. തൃശ്ശൂർ ചെറുതുരുത്തി കിസ്മിസ് റസ്റ്റോ കഫേയില്‍ ഇന്നലെ രാത്രിയാണ് സംഭവം.
വടക്കാഞ്ചേരി സ്വദേശികളായ യുവാക്കളും ചെറുതുരുത്തി സ്വദേശിയും തമ്മിലാണ് ഏറ്റുമുട്ടിയത്. യുവാക്കള്‍ പരസ്പരം തെറി പറഞ്ഞത് നാട്ടുകാരൻ ചോദ്യം ചെയ്തു. യുവാക്കളിലൊരാളെ നാട്ടുകാരൻ തല്ലി. പിന്നാലെ കൂട്ടയടിയാവുകയായിരുന്നു. ഏറ്റുമുട്ടലില്‍ ഹോട്ടലിലെ സാധനങ്ങള്‍ തകർത്തു. 10,000 രൂപയുടെ നാശനഷ്ടമുണ്ടായി. ചെറുതുരുത്തി പൊലീസ് സ്വമേധയ കേസെടുത്തു.