play-sharp-fill
‘വി​ദ്യാ​വാ​ഹി​നി’ അനിശ്ചിതത്വത്തിൽ, കുടിശ്ശിക നൽകിയിട്ടില്ല, വാ​ഹ​ന​ങ്ങ​ൾ വി​ട്ടു​കൊ​ടു​ക്കാ​ൻ തയ്യാറാകാതെ ഉടമകൾ, കൂട്ടത്തോടെ പഠനം നിർത്തി ആദിവാസി കുട്ടികൾ

‘വി​ദ്യാ​വാ​ഹി​നി’ അനിശ്ചിതത്വത്തിൽ, കുടിശ്ശിക നൽകിയിട്ടില്ല, വാ​ഹ​ന​ങ്ങ​ൾ വി​ട്ടു​കൊ​ടു​ക്കാ​ൻ തയ്യാറാകാതെ ഉടമകൾ, കൂട്ടത്തോടെ പഠനം നിർത്തി ആദിവാസി കുട്ടികൾ

വയനാട്: ആ​ദി​വാ​സി വി​ദ്യാ​ർ​ഥി​ക​ളെ സ്കൂ​ളി​ലെ​ത്തി​ക്കു​ന്ന​തി​നാ​യി തു​ട​ങ്ങി​യ ‘വി​ദ്യാ​വാ​ഹി​നി’ പ​ദ്ധ​തി​യ്ക്കായി വാ​ഹ​ന​ങ്ങ​ൾ വി​ട്ടു​കൊ​ടു​ക്കാ​ൻ വാ​ഹ​ന ഉ​ട​മ​ക​ൾ ത​യാ​റാ​കു​ന്നി​ല്ല. 2022-23 വ​ർ​ഷ​ത്തെ ഏ​ഴ് മാ​സ​ത്തെ കു​ടി​ശ്ശി​ക ല​ഭി​ക്കാ​ത്ത​താ​ണ് കാ​ര​ണം. ഇ​തോ​ടെ പ​ദ്ധ​തി അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​യി.

വെ​ള്ള​മു​ണ്ട ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല​ട​ക്കം പ​ദ്ധ​തി​യി​ൽ വാ​ഹ​ന​ങ്ങ​ൾ ന​ൽ​കാ​ൻ ഉ​ട​മ​ക​ൾ ത​യാ​റാ​കു​ന്നി​ല്ല. ട്രൈ​ബ​ൽ വ​കു​പ്പ് ഇ​ട​പെ​ട്ട് പ​ദ്ധ​തി തു​ട​ങ്ങു​ന്ന​തി​നാ​വ​ശ്യ​മാ​യ നി​ർ​ദേശം വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് ന​ൽ​കി​യി​രു​ന്നു. ഇ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ വി​ദ്യാ​ല​യ​ങ്ങ​ൾ വാ​ഹ​നം ഓ​ടേ​ണ്ട റൂ​ട്ട് തി​രി​ച്ച് ക​ഴി​ഞ്ഞ ദി​വ​സം ക്വ​ട്ടേ​ഷ​ൻ വി​ളി​ച്ചി​രു​ന്നു.

എ​ന്നാ​ൽ, നി​ര​വ​ധി വി​ദ്യാ​ല​യ​ങ്ങ​ൾ ഇ​ത്ത​ര​ത്തി​ൽ വാ​ഹ​നം ഓ​ടി​ക്കാ​ൻ ത​യാ​റാ​യി. എ​ന്നാ​ൽ, ഒ​രു വാ​ഹ​ന ഉ​ട​മ​ക​ളും ക്വ​ട്ടേ​ഷ​ൻ ന​ൽ​കി​യി​ട്ടി​ല്ലെ​ന്നാ​ണ് അ​റി​യു​ന്ന​ത്. ഇ​തോ​ടെ ഏ​റ്റെ​ടു​ക്കാ​ൻ ആ​ളി​ല്ലാ​താ​യ​തോ​ടെ പ​ദ്ധ​തി അ​ന​ശ്ചി​ത​ത്വ​ത്തി​ലാ​യി. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ തു​ക ന​ൽ​കാ​തെ ഓ​ടാ​നാ​കി​ല്ലെ​ന്നാ​ണ് വാ​ഹ​ന ഉ​ട​മ​ക​ൾ പ​റ​യു​ന്ന​ത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ​ർ​ക്കാ​ർ മാ​ന​ദ​ണ്ഡ​പ്ര​കാ​രം കി​ലോ​മീ​റ്റ​റി​ന് 20 രൂ​പ​യാ​ണ് വാ​ഹ​ന​ങ്ങ​ൾ​ക്ക് ല​ഭി​ക്കു​ക. ഈ ​തു​ക​യേ​ക്കാ​ൾ ഉ​യ​ർ​ന്ന തു​ക ചെ​ല​വ് വ​രു​മെ​ന്നാ​ണ് വാ​ഹ​ന ഉ​ട​മ​ക​ൾ പ​റ​യു​ന്ന​ത്. പു​തി​യ അ​ധ്യ​യ​ന വ​ർ​ഷം തു​ട​ങ്ങി​യ ജൂ​ൺ മൂ​ന്നു മു​ത​ൽ ത​ന്നെ ‘വി​ദ്യാ​വാ​ഹി​നി’ ഓ​ട്ടം തു​ട​ങ്ങാ​ൻ വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും പ​ദ്ധ​തി​യി​ലെ ആ​ശ​ങ്ക തു​ട​രു​ക​യാ​യി​രു​ന്നു.

പൊ​തു വി​ഭാ​ഗ​ത്തി​ലെ കു​ട്ടി​ക​ൾ കൃ​ത്യ​മാ​യി സ്കൂ​ളി​ൽ എ​ത്തു​ന്നു​ണ്ടെ​ങ്കി​ലും വാ​ഹ​ന സൗ​ക​ര്യം ല​ഭി​ക്കാ​താ​യ​തോ​ടെ ആ​ദി​വാ​സി വി​ദ്യാ​ർ​ഥി​ക​ൾ കൂ​ട്ട​ത്തോ​ടെ പ​ഠ​നം നി​ർ​ത്തി​യ അ​സ്ഥ​യി​ലാ​ണ്. ക​ഴി​ഞ്ഞ​വ​ർ​ഷം വ​രെ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ നി​ന്ന് ക്വ​ട്ടേ​ഷ​ൻ വി​ളി​ക്കു​ക​യും ഏ​റ്റ​വും കു​റ​ഞ്ഞ ക്വ​ട്ടേ​ഷ​ൻ ല​ഭി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് പ​ദ്ധ​തി ന​ൽ​കു​ക​യു​മാ​യി​രു​ന്നു ചെ​യ്തി​രു​ന്ന​ത്.

എ​ന്നാ​ൽ, പു​തി​യ പ​ദ്ധ​തി പ്ര​കാ​രം സ​ർ​ക്കാ​ർ നി​ശ്ച​യി​ച്ച തു​ക​യി​ൽ കൂ​ടു​ത​ലു​ള്ള ക്വ​ട്ടേ​ഷ​നു​ക​ൾ സ്വീ​ക​രി​ക്കി​ല്ല. മാ​ന​ന്ത​വാ​ടി ന​ഗ​ര​സ​ഭ​യി​ലും തൊ​ണ്ട​ർ​നാ​ട്, വെ​ള്ള​മു​ണ്ട പ​ഞ്ചാ​യ​ത്തു​ക​ളി​ലും പ​ദ്ധ​തി ഇ​തു​വ​രെ തു​ട​ങ്ങാ​ത്ത​ത് എ​തി​ർ​പ്പി​നി​ട​യാ​ക്കി​യി​ട്ടു​ണ്ട്. സ​ർ​ക്കാ​ർ നി​ശ്ച​യി​ച്ച നി​ര​ക്കി​ൽ ഓ​ടാ​ൻ ക​ഴി​യി​ല്ലെ​ന്ന് രേ​ഖാ​മൂ​ലം ക​ഴി​ഞ്ഞ വ​ർ​ഷം ത​ന്നെ ഡ്രൈ​വ​ർ​മാ​ർ അ​റി​യി​ച്ചി​രു​ന്നു.

പ്ര​ശ്നം താ​ത്കാ​ലി​ക​മാ​യി പ​രി​ഹ​രി​ച്ച് ഓ​ടു​ക​യു​മാ​യി​രു​ന്നു. പു​തു​താ​യി ഇ​റ​ക്കി​യ സ​ർ​ക്കാ​ർ മാ​ന​ദ​ണ്ഡ പ്ര​കാ​രം തൊ​ട്ട​ടു​ത്ത വി​ദ്യാ​ല​യ​ങ്ങ​ളി​ലേ​ക്ക് മാ​ത്ര​മാ​ണ് വി​ദ്യാ​വാ​ഹി​നി അ​നു​വ​ദി​ക്കു​ക. എ​ന്നാ​ൽ, അ​ടു​ത്തു​ള്ള വി​ദ്യാ​ല​യ​ങ്ങ​ൾ മ​റി​ക​ട​ന്ന് മ​റ്റ് വി​ദ്യാ​ല​യ​ങ്ങ​ളി​ലേ​ക്ക് പോ​കു​ന്ന വാ​ഹ​ന​ങ്ങ​ളി​ൽ ഈ ​കു​ട്ടി​ക​ളെ കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി​യ​തും പ​ദ്ധ​തി ആ​ശ​ങ്ക​യി​ലാ​വാ​ൻ ഇ​ട​യാ​ക്കി​യി​ട്ടു​ണ്ട്.

ദൂ​രെ​യു​ള്ള വി​ദ്യാ​ല​യ​ങ്ങ​ളി​ൽ ചേ​ർ​ന്ന കു​ട്ടി​ക​ളെ പ്രൊ​മോ​ട്ട​ർ​മാ​ർ ക​ണ്ടെ​ത്തി അ​ടു​ത്ത വി​ദ്യാ​ല​യ​ങ്ങ​ളി​ൽ ചേ​ർ​ത്താ​ൽ ഒ​രു പ​രി​ധി​വ​രെ പ്ര​ശ്നം പ​രി​ഹ​രി​ക്കാ​നാ​വു​മെ​ന്നാ​ണ് ര​ക്ഷി​താ​ക്ക​ൾ പ​റ​യു​ന്ന​ത്. ജൂ​ൺ മൂ​ന്നു മു​ത​ൽ ത​ന്നെ വി​ദ്യാ​വാ​ഹി​നി ഓ​ട്ടം തു​ട​ങ്ങാ​ൻ വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും പ​ദ്ധ​തി​യി​ലെ അ​വ്യ​ക്ത​ത കാ​ര​ണം ന​ട​പ്പി​ലാ​യി​ട്ടി​ല്ല.