ചെറായി ബീച്ചിൽ തിരയിൽപ്പെട്ട് കാണാതായവരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി

Spread the love

 

കൊച്ചി: ചെറായി ബീച്ചിൽ തിരയിൽപ്പെട്ട് കാണാതായ യുപി സ്വദേശിയായ സെഹ്ബാന്റെ മൃതദേഹം കണ്ടെത്തി. അതേസമയം വാഹിദ് എന്ന യുവാവിനെ ഇതുവരെ കണ്ടെത്താനായില്ല. ഇന്നലെ വൈകിട്ടായിരുന്നു സംഭവം.

 

വ്യത്യസ്ഥ സംഘങ്ങളിലായാണ് യുവാക്കൾ ചെറായി ബീച്ചിലെത്തിയത്. സെഹ്ബാൻ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ താൽക്കാലിക ജീവനക്കാരനാണ്. സെഹ്ബാൻ ഉൾപ്പെടുന്ന 11 അംഗ സംഘം ആണ് ബീച്ചിൽ കുളിക്കാനിറങ്ങിയത്. നാല് പേർ തിരയിൽപ്പെട്ടെങ്കിലും മൂന്ന് പേരെ രക്ഷപ്പെടുത്തി.

 

ഇടപ്പള്ളിയിൽ നിന്നുള്ള ആറംഗ സംഘത്തോടൊപ്പമാണ് വാഹിദ് എത്തിയത്. കുളിക്കുന്നതിനിടെ തിരയിൽപ്പെടുകയായിരുന്നു. കോസ്റ്റ്ഗാർഡും ഫയർഫോഴ്‌സും രാത്രിയും തെരച്ചിൽ നടത്തിയെങ്കിലും ഇരുവരെയും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. വെളിച്ചം ഇല്ലാത്തതിനാൽ തെരച്ചിൽ അവസാനിപ്പിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group