തോക്കും മാരകായുധങ്ങളുമായി ഭീഷണി; പരപ്പനങ്ങാടിയിലെത്തിയ ക്വട്ടേഷൻ സംഘത്തിലെ നാലാമനും പിടിയിൽ

Spread the love

മലപ്പുറം :  ചെട്ടിപ്പടി ആലുങ്ങല്‍ ബീച്ചില്‍ കഴിഞ്ഞമാസം നാട്ടുകാർ പിടികൂടിയ ക്വട്ടേഷൻ സംഘത്തിലെ നാലാമനും പോലീസിൻ്റെ പിടിയിലായി.

താനൂർ സ്വദേശി കെ. തഫ്സീർ (24) ആണ് പരപ്പനങ്ങാടി എസ്.എച്ച്‌. ഒ. ഹരീഷിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ വലയിലായത്. ഇയാളെ പൊന്നാനി കോടതി റിമാൻ്റ് ചെയ്തു.

സ്വർണകള്ളക്കടത്തുമായി ബന്ധപ്പെട്ട് ചെട്ടിപ്പടി സ്വദേശിയായ യുവാവിനെ തിരഞ്ഞ് തോക്കും മാരകായുധങ്ങളുമായി വാഹനത്തിലെത്തിയ അഞ്ചംഗ സംഘത്തില്‍ ഉള്‍പ്പെട്ട ആളാണ് തഫ്സീർ. യുവാവിനെ അന്വേഷിച്ചെത്തിയ ഇവർ നാട്ടുകാർക്കെതിരെ ഭീഷണി ഉയർത്തുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് സംഘത്തിലെ രണ്ടുപേരെ നാട്ടുകാർ പിടികൂടി ഇലക്‌ട്രിക് പോസ്റ്റില്‍ കെട്ടിയിട്ട് പോലീസിനെ വിവരമറിയിച്ചു. ഇതിനിടെ മൂന്നുപേർ കാറില്‍ രക്ഷപെട്ടു. ഇതിലൊരാളാണ് ഇപ്പോള്‍ പിടിയിലായ തഫ്സീർ. രക്ഷപ്പെട്ട മറ്റൊരാളെ പോലീസ് നേരത്തേ പിടികൂടിയിരുന്നു. അഞ്ചാമൻ വിദേശത്തേക്ക് കടന്നതായാണ് വിവരം.