play-sharp-fill
സമ്മർദ്ദത്തിലുരുകി തീരുന്ന പോലീസുക്കാർക്ക് നൽകേണ്ടി വന്നത് അവരുടെ ജീവൻതന്നെ, ആത്മഹത്യ ചെയ്തത് 81 പേർ, ഒരു അവധി ചോദിക്കുമ്പോൾ കിട്ടുന്നത് കൂടുതൽ ജോലിഭാരവും ആക്ഷേപവും, ആഭ്യന്തര വകുപ്പിന്റെ ഇടപെടൽ സർക്കുലറിൽ മാത്രം

സമ്മർദ്ദത്തിലുരുകി തീരുന്ന പോലീസുക്കാർക്ക് നൽകേണ്ടി വന്നത് അവരുടെ ജീവൻതന്നെ, ആത്മഹത്യ ചെയ്തത് 81 പേർ, ഒരു അവധി ചോദിക്കുമ്പോൾ കിട്ടുന്നത് കൂടുതൽ ജോലിഭാരവും ആക്ഷേപവും, ആഭ്യന്തര വകുപ്പിന്റെ ഇടപെടൽ സർക്കുലറിൽ മാത്രം

തിരുവനന്തപുരം: രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ജോലി ചെയ്യുന്നവരാണ് പോലീസ് ഉദ്യോ​ഗസ്ഥർ. ജോലി ഭാരവും സമ്മർദ്ദങ്ങളും കൊണ്ട് വീർപ്പുമുട്ടി ജീവിതത്തോട് മടുപ്പുമായാണ് പലരും ഓരോ ദിവസവും തള്ളി നീക്കുന്നത്. ജോലി ഭാരം മൂലം സ്വന്തം കുടുംബം പോലും നന്നായി ശ്രദ്ധിക്കാൻ പറ്റാതെ മാനസിക വിഷമം അനുഭവിക്കുന്നവരും കുറവല്ല.

എത്രയൊക്കെ കഷ്ടപ്പെട്ട് ജോലി ചെയ്താലും അത്യാവശ്യ ഘട്ടങ്ങളിൽ ഒരു അവധിയെടുക്കാൻ പോലും ഇവർക്ക് അവകാശമില്ല. പോരാത്തതിന് മേലുദ്യോ​ഗസ്ഥരുടെ വായിലിരിക്കുന്ന ദുഷിച്ച വാക്കുകളും കേൾക്കണം. ഇതെല്ലാം സഹിച്ച് ജോലിയിൽ തുടരുന്നവരിൽ സഹിക്കെട്ട് ജീവിതം അവസാനിപ്പിക്കുന്നവരും നാടുവിട്ട് പോകുന്നവരും ഉണ്ട്.

കാക്കി അണിയാനുള്ള മോഹംകൊണ്ട് കോരള പോലീസിൽ കയറുന്നതോടെ തുടങ്ങുകയാണ് കീഴുദ്യോ​ഗസ്ഥരുടെ കഷ്ടക്കാലം. 81 പേരാണ് കഴിഞ്ഞ അ‍ഞ്ചര വർഷത്തിനിടെ സംസ്ഥാന പോലിസിൽ ആത്മഹത്യ ചെയ്തത്. 15 പേർ ജീവനൊടുക്കാൻ ശ്രമിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2019 ജനുവരി മുതലുള്ള കണക്ക് മാത്രമാണ് ഇത്. ഈ കാലയളവിൽ ഇത്രയുമാണ് കണക്ക് എങ്കിൽ ഇതിനുമുമ്പുള്ള വർഷങ്ങളിൽ അറിഞ്ഞും അറിയാതേയും എത്രപേർ കേരള പോലീസിൽ ജീവൻ വെടിഞ്ഞു വെന്നത് ഊഹിക്കാവുന്ന കാര്യമാണ്.

2019 ജനുവരി മുതലുള്ള കാലയളവിൽ 175 പേർ ജോലി സമ്മർദ്ദത്താൽ സ്വയം വിരമിക്കൽ തെരഞ്ഞെടുത്തു. ജോലിയിൽ കയറുന്നവർക്ക് ട്രെയിനിം​ഗിനോടൊപ്പം കൗൺസിലിം​ഗും നൽകുന്നുണ്ടെങ്കിലും ഇതെല്ലാം വെള്ളത്തിൽ വരച്ച പോലെയാണ് മേലുദ്യാ​ഗസ്ഥരുടെ പെരുമാറ്റം. ഒരു അവധിയെടുക്കാനോ കുടുംബത്തോടൊപ്പം അൽപ്പം സമയം ചെലവഴിക്കാനോ കഴിയാതെ മനസ്സ് മരവിച്ചായിരിക്കാം സ്വയം ജീവൻ എടുക്കാൻ ഇവർ ശ്രമിക്കുന്നത്.

കാണാതാകുന്ന പോലീസുകാർ തിരിച്ചെത്തുമ്പോഴോ അല്ലെങ്കിൽ അന്വേഷിച്ച് ഇവരെ കണ്ടെത്തുമ്പോഴോ ഇവർക്ക് പറയാനുള്ളത് ജോലി ഭാരത്തിന്റെയും മേലുദ്യോ​ഗസ്ഥരിൽ നിന്നും നേരിടുന്ന മാനസിക സമ്മർദ്ദത്തിന്റെയും ബുദ്ധിമുട്ടുകളാണ്. സേനാംഗങ്ങളുടെ ആത്മബലം വർധിപ്പിക്കുമെന്നു സർക്കാർ പതിവായി ഉറപ്പു നൽകുന്നുണ്ടെങ്കിലും ആഭ്യന്തര വകുപ്പിന്റെ ഇടപെടലുകൾ സർക്കുലറുകളിൽ ഒതുങ്ങുകയാണ്. 2023 ഓഗസ്റ്റ് 30 വരെയുള്ള 169 ആത്മഹത്യകൾ പൊലീസ് ആസ്ഥാനത്തുതന്നെയാണ് ഉണ്ടായിരിക്കുന്നത്.

ഈ വർഷത്തിന്റെ തുടക്കത്തിൽ തന്നെ എത്ര പോലീസുകാരെ കാണാതായി എന്നതിന് കൃത്യമായ കണക്കുകൾ ഉണ്ട്. ഭാര്യക്ക് കത്തെഴുതി വെച്ച് പോവുകയാണെന്നും പറഞ്ഞ് ഉദ്യോ​ഗസ്ഥൻ നാടുവിട്ടതും ഈയടുത്താണ്. ട്രെയിനിം​ഗ് ഉദ്യോ​ഗസ്ഥർ പോലീസ് അക്കാദമിയിൽ ആത്മഹത്യചെയ്തതും ഈയടുത്ത് തന്നെ. മിസ്സിങ്ങ് കേസുകളും ആത്മഹത്യകളും അടിക്കടി കൂടുമ്പോഴും എന്ത് നടപടി സ്വീകരിച്ചുവെന്നുള്ളത് ഇപ്പോഴും ഒരു ചോദ്യ ചിഹ്നം മാത്രമാണ്.