play-sharp-fill
‘പ്രേമം’ പാലത്തില്‍ അതിരുകടന്ന പ്രണയ സല്ലാപം; ചോദ്യം ചെയ്ത പ്രദേശവാസിയെ മർദ്ദിച്ച് പെണ്‍കുട്ടികള‌ടങ്ങുന്ന നാൽവർ സംഘം

‘പ്രേമം’ പാലത്തില്‍ അതിരുകടന്ന പ്രണയ സല്ലാപം; ചോദ്യം ചെയ്ത പ്രദേശവാസിയെ മർദ്ദിച്ച് പെണ്‍കുട്ടികള‌ടങ്ങുന്ന നാൽവർ സംഘം

ആലുവ : പ്രേമം സിനിമയിലൂടെ സുപരിചിതമായ തോട്ടക്കാട്ടുകര അക്വഡേറ്റ് പാലത്തില്‍ അതിരുകടന്ന് കമിതാക്കളുടെ പ്രണയ സല്ലാപം. ഇത് ചോദ്യം ചെയ്ത  സമീപവാസി പെൺകുട്ടികൾ അടങ്ങുന്ന സംഘം മർദ്ദിച്ചതായി പരാതി.

കഴിഞ്ഞദിവസം തോട്ടക്കാട്ടുകര അക്വഡക്റ്റ് പാലത്തിലാണ് സംഭവം നടന്നത്. പള്ളിപാറേട്ടില്‍ വീട്ടില്‍ സാജൻ (48) ആണ് മർദ്ദനമേറ്റത്. ഇയാർ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുകയാണ്.

‘പ്രേമം’ സിനിമാ രംഗങ്ങള്‍ ചിത്രീകരിച്ച അക്വഡക്റ്റ് പാലത്തില്‍ സന്ദർശകർ പതിവാണ്. ഇപ്പോൾ ഈ പാലം അറിയപ്പെടുന്നത് തന്നെ ‘പ്രേമം പാലം’ എന്നാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സിനിമ ഇറങ്ങിയതോടെ നിരവധിപേർ പാലം കാണാനും ഫോട്ടോ എടുക്കാനും എത്തുന്നുണ്ട് ഇതിൽ ഏറെയും കമിതാക്കളാണ്. ഇവരുടെ പരിസരം മറന്നുള്ള പ്രണയ സല്ലാപങ്ങൾ പാലത്തിൽ പതിവായതോടെ പരിസരവാസികൾക്ക് ഇതുവഴി സഞ്ചരിക്കാൻ ബുദ്ധിമുട്ടായി മാറിയിരിക്കുകയാണ്.

കഴിഞ്ഞദിവസം പാലത്തിൽ എത്തിയ കമിതാക്കളുടെ സല്ലാപങ്ങൾ അതിരുകടന്നപ്പോഴാണ് സമീപവാസിയായ സാജൻ ഇത് ചോദ്യം ചെയ്തത്, ഇതോടെ രണ്ട് ആൺകുട്ടികളും രണ്ടു പെൺകുട്ടികളും അടങ്ങുന്ന നാൽവർ സംഘം സാജനെ മർദ്ദിക്കുകയായിരുന്നു. മർദ്ദനത്തില്‍ പരിക്കേറ്റ സാജൻ ആലുവ പൊലീസില്‍ പരാതി നല്‍കി.