video
play-sharp-fill

മൂലവട്ടം മാടമ്പുകാട് ട്രെയിനു മുന്നിൽ ചാടി ദമ്പതികൾ ജീവനൊടുക്കി, കുട്ടി അത്ഭുദകരമായി രക്ഷപെട്ടു, ചിങ്ങവനം – കോട്ടയം റൂട്ടിൽ ട്രെയിൻ ഗതാഗതം സ്തംഭിച്ചു

മൂലവട്ടം മാടമ്പുകാട് ട്രെയിനു മുന്നിൽ ചാടി ദമ്പതികൾ ജീവനൊടുക്കി, കുട്ടി അത്ഭുദകരമായി രക്ഷപെട്ടു, ചിങ്ങവനം – കോട്ടയം റൂട്ടിൽ ട്രെയിൻ ഗതാഗതം സ്തംഭിച്ചു

Spread the love

സ്വന്തംലേഖകൻ

കോട്ടയം : മൂലവട്ടം മാടമ്പുകാട് ട്രെയിന് മുന്നിൽ ചാടി ദമ്പതികൾ ജീവനൊടുക്കി , ഇവരുടെ കുട്ടി അത്ഭുതകരമായി രക്ഷപെട്ടു. പള്ളിക്കത്തോട് ചെളിക്കുഴി ശാന്തമന്ദിരത്തിൽ ശ്രീകാന്ത് സ്വപ്ന ദമ്പതികളാണ് ജീവനൊടുക്കിയത്. ചൊവ്വാഴ്ച വൈകിട്ട് 5 മണിയോടെ മൂലവട്ടത്താണ് സംഭവം. മണിപ്പുഴയിൽ നിന്നും നടന്നെത്തിയ ദമ്പതികൾ കൈകോർത്തു പിടിച്ചു റെയിൽവേ ട്രാക്കിൽ കയറി നിൽക്കുവാരുന്നു. തുടർന്ന് ട്രെയിൻ വന്നതോടെ ഇവരുടെ ഒപ്പമുണ്ടായിരുന്ന പത്തു വയസുകാരിയായ മകൾ ആര്യ സമീപത്തെ വീട്ടിലേക്ക് ഓടിക്കയറി. കുട്ടി വിവരം അറിയിച്ചതിനെ തുടർന്ന് നാട്ടുകാർ സ്ഥലത്തു എത്തി പരിശോധന നടത്തുമ്പോഴാണ് മരിച്ച വിവരം അറിയുന്നത്. ചിങ്ങവനം പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
സംഭവത്തെ തുടർന്ന് കോട്ടയം ചിങ്ങവനം റൂട്ടിൽ മണിക്കൂറുകൾ ഗതാഗതം സ്തംഭിച്ചു.