തിരുവനന്തപുരം: സംസ്ഥാന സർക്കാരുമായി രാഷ്ട്രീയമായും നിയമപരമായും നിരന്തരം ഏറ്റുമുട്ടുന്ന ആരിഫ് മുഹമ്മദ് ഖാന് കേരളത്തില്‍ത്തന്നെ ഗവർണർ സ്ഥാനത്ത് തുടർച്ചനല്‍കാൻ കേന്ദ്രം.
സംസ്ഥാന സർക്കാരിന്റെ രാഷ്ട്രീയ പക്ഷപാതിത്വത്തോടെയുള്ള പല നടപടികള്‍ക്കും തടയിടാനും തുറന്നുകാട്ടാനും അദ്ദേഹത്തിന്റെ നിലപാടുകള്‍ സഹായിച്ചുവെന്നാണ് കേന്ദ്രസർക്കാരിന്റെ വിലയിരുത്തല്‍.
സംസ്ഥാനത്ത് ബി.ജെ.പി.ക്ക് ഗണ്യമായ മുന്നേറ്റമുണ്ടാക്കാൻ ഒരുപരിധിവരെ ഗവർണറുടെ നടപടികളും സഹായിച്ചുവെന്നും കേന്ദ്രം കണക്കുകൂട്ടുന്നു. തുടർച്ചയുണ്ടാകുമെന്ന സൂചനലഭിച്ചതോടെ തിരഞ്ഞെടുപ്പുകാലത്ത് നിർത്തിവെച്ചിരുന്ന നടപടികള്‍ ഗവർണറും പുനരാരംഭിച്ചു.
സർവകലാശാലകളുമായി ബന്ധപ്പട്ടെ പരാതികളിലും വി.സി.മാരുടെ നിയമനം സംബന്ധിച്ച പരാതികളിലും ഹിയറിങ്ങിന് രാജ്ഭവൻ തീയതി നിശ്ചയിച്ചു.
മുഖ്യമന്ത്രിക്കെതിരേ ആഞ്ഞടിച്ചും സർക്കാരിനെ ഔദ്യോഗികകാര്യങ്ങളില്‍പോലും മുള്‍മുനയില്‍ നിർത്തിയും ഗവർണർ സമ്മർദത്തിലാക്കിയപ്പോള്‍ പ്രതിപക്ഷസ്വരമായി അത് വ്യാഖ്യാനിക്കപ്പെട്ടു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നിയമസഭ പാസാക്കിയ ബില്ലുകള്‍ പിടിച്ചുവച്ചും രാഷ്ട്രപതിക്കയച്ചുമെല്ലാം ഗവർണർ സർക്കാരിനെ വീർപ്പുമുട്ടിച്ചു. കോടതികളില്‍നിന്ന് ഗവർണർക്ക് തിരിച്ചടിയേറ്റ വിഷയങ്ങളും ഉണ്ടായിട്ടുണ്ടെങ്കിലും മൊത്തത്തില്‍ ‘കേന്ദ്രത്തിന്റെ രാഷ്ട്രീയത്തിന്’ ഗുണപരമായി എന്നാണ് വിലയിരുത്തല്‍.