ആർത്തവ ശുചിത്വ ബോധവത്കരണവും, സൗജന്യ മെൻസ്ട്രൽ കപ്പ് വിതരണവും നടത്തി കരുണം കൂട്ടായ്മ

Spread the love

മുക്കാട്ടുകര : മുൻ മുഖ്യമന്ത്രി ലീഡർ കെ. കരുണാകരൻ്റെ അനുസ്മരണാർത്ഥം രൂപം കൊണ്ട കരുണം കൂട്ടായ്മയുടെ നേതൃത്വത്തിൽ മുക്കാട്ടുകരയിൽ സമ്പൂർണ്ണ സാനിറ്ററി നാപ്കിൻ ഫ്രീ സോൺ ആക്കുവാൻ ആർത്തവ ശുചിത്വ ബോധവത്ക്കരണ ക്യാമ്പ് ഇതൾ രണ്ടാം ഭാഗം സംഘടിപ്പിച്ചു.

ജൂബിലി മിഷൻ മെഡിക്കൽ കോളേജ് അസിസ്റ്റൻ്റ് പ്രൊഫസർ ഡോ. ലക്ഷ്മി നമ്പ്യാർ ഉദ്ഘാടനം നിർവഹിച്ച് ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി.

കരുണം കൂട്ടായ്മ ചെയർമാൻ ജെൻസൻ ജോസ് കാക്കശ്ശേരി അദ്ധ്യക്ഷത വഹിച്ചു. നിധിൻ ജോസ്, സന്തോഷ് മഞ്ഞില്ല, എൻ.നന്ദകുമാർ, ഉഷ ഡേവിസ്, സ്മിത ബിജു എന്നിവർ സംസാരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക്യാമ്പിൽ പങ്കെടുത്തവർക്ക് കരുണം കൂട്ടായ്മ സൗജന്യമായി മെൻസ്ട്രൽ കപ്പ് വിതരണം ചെയ്ത് സാനിറ്ററി നാപ്കിൻ ഫ്രീ സോൺ ആക്കുവാനുള്ള യജ്ഞം തുടർന്നുകൊണ്ടിരിക്കുന്നു.