play-sharp-fill
‘കാഫിറായ സ്ത്രീ…വർഗീയത പറഞ്ഞു വോട്ടുപിടിക്കാൻ നാണമില്ലേ?’, ഫെയ്സ്ബുക്ക് പോസ്റ്റർ പുറത്തിറക്കിയത് ലീഗ് പ്രവർത്തകരല്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ

‘കാഫിറായ സ്ത്രീ…വർഗീയത പറഞ്ഞു വോട്ടുപിടിക്കാൻ നാണമില്ലേ?’, ഫെയ്സ്ബുക്ക് പോസ്റ്റർ പുറത്തിറക്കിയത് ലീഗ് പ്രവർത്തകരല്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ

കൊച്ചി: ലോകസഭ തെരഞ്ഞെടുപ്പിനിടെ വടകരയിൽ എൽ.ഡി.എഫ് സ്ഥാനാർഥി കെ.കെ. ​ശൈലജയെ കാഫിറെന്ന് വിശേഷിപ്പിച്ച് പോസ്റ്റർ പുറത്തിറക്കിയത് ലീഗ് പ്രവർത്തകൻ അല്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ.

തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ പ്രചരിച്ച പോസ്റ്റർ വ്യാജമാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. മുസ്‍ലിം യൂത്ത്‍ലീഗ് നേതാവ് പി.കെ. മുഹമ്മദ് കാസിമല്ല പോസ്റ്റ് നിർമിച്ചത് എന്നാണ് സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കിയിരിക്കുന്നത്.

പ്രചാരണവേളയിൽ കാസിമിന്റെ പേരിലായിരുന്നു സ്ക്രീൻഷോട്ട് വ്യാപകമായി പ്രചരിച്ചത്. അമ്പാടിമുക്ക് സഖാക്കൾ, കണ്ണൂർ എന്ന സി.പി.എം അനുഭാവമുള്ള ഫെയ്സ്ബുക്ക് പേജിലൂടെയാണ് വ്യാജ സ്ക്രീൻഷോട്ട് പുറത്തുവന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപ്ലോഡ് ചെയ്ത് കാൽമണിക്കുറിനുള്ളിൽ പോസ്റ്റ് നീക്കം ചെയ്തുവെങ്കിലും അതിന്റെ സ്ക്രീൻ ഷോട്ട് വ്യാപകമായി പ്രചരിച്ചിരുന്നു. ഷാഫി അഞ്ചുനേരം നിസ്‌കരിക്കുന്ന ദീനിയായ ചെറുപ്പക്കാരനാണ്.

മറ്റേതോ കാഫിറായ സ്ത്രീ… ഈ ആധുനിക ലോകത്തിലും ഇങ്ങനെ പച്ച വർഗീയത പറഞ്ഞു വോട്ടുപിടിക്കാൻ നാണമില്ലേ മുസ്‌ലിംലീഗുകാരാ.. കോൺഗ്രസുകാരാ… ഈ തെമ്മാടിക്കൂട്ടം നാടിനെ എങ്ങോട്ടാണ് കൊണ്ടു പോകുന്നത്?’ എന്നായിരുന്നു പോസ്റ്റ്.