അരളിപ്പൂവ് കഴിച്ച് രണ്ട് വിദ്യാർത്ഥികൾ ആശുപത്രിയിൽ ചികിത്സ തേടി

Spread the love

 

എറണാകുളം: എറണാകുളം കടയിരുപ്പ് ഗവ. ഹൈസ്‌കൂളിലെ രണ്ട് വിദ്യാര്‍ത്ഥികളാണ് അരളിപ്പൂവ് കഴിച്ചതിൽ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടിയത്. അരളിപ്പൂവ് കഴിച്ചെന്ന് കുട്ടികള്‍ ഡോക്ടര്‍മാരോട് വ്യക്തമാക്കി.

 

ഇന്ന് രാവിലെ ക്ലാസില്‍വെച്ച് തലവേദനയും ഛര്‍ദ്ദിയും ഉണ്ടായതോടെ ഇരുവരെയും കടയിരുപ്പ് സിഎച്ച്‌സിയില്‍ എത്തിച്ചിരുന്നു. രക്തസാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇരുവരും ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളാണ്. നിലവിൽ ആശുപത്രിയിൽ 24 മണിക്കൂര്‍ നിരീക്ഷണത്തിലാണ്.

 

അരളിച്ചെടിയുടെ പൂവ് കഴിച്ച് യുവതി മരണപ്പെട്ടതിന് പിന്നാലെ അരളിയിലെ വിഷാംശം ചര്‍ച്ചയായിരുന്നു. പിന്നീട് അരുളിപ്പൂവ് കഴിച്ചതിനെ തുടർന്ന് തിരുവനന്തപുരത്ത് ആറ് പശുക്കൾ ചത്തതായും റിപ്പോർട്ടുകൾ വന്നിരുന്നു. തുടര്‍ന്ന് തിരുവിതാംകൂര്‍ ദേവസ്വത്തിന്റെ കീഴിലുള്ള മുഴുവന്‍ ക്ഷേത്രങ്ങളിലും മറ്റു ചില ക്ഷേത്രങ്ങളിലും നിവേദ്യത്തിലും പൂജയ്ക്കും അരളി ഉപയോഗിക്കുന്നതിന് നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group