സുഹൃത്തുക്കൾക്കൊപ്പം മണിമലയാറ്റിൽ കുളിക്കാൻ ഇറങ്ങിയ യുവാവിനെ കാണാതായി
മല്ലപ്പള്ളി: മണിമലയാറ്റിലെ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി. കല്ലൂപ്പാറ കുറഞ്ഞൂക്കടവിൽ വാളക്കുഴി സ്വദേശി ഗ്ലാഡ്സൺ മാത്യു (20) വിനെയാണ് കാണാതായത്. കുളിക്കാനിറങ്ങിയതിന് പിന്നാലെ യുവാവ് ഒഴുക്കിൽപ്പെടുകയായിരുന്നു. ഒപ്പം ഉണ്ടായിരുന്ന മറ്റു രണ്ടുപേർ നീന്തി രക്ഷപ്പെട്ടു. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്കാണ് അപകടമുണ്ടായത്. യുവാവിനായി തിരച്ചിൽ ഊർജ്ജതമാക്കി.
Third Eye News Live
0