play-sharp-fill
ക്ഷേമ പദ്ധതികൾ നടപ്പാക്കിയിട്ടും ഫലമില്ല, 2023- 24 കാലയളവിൽ സംസ്ഥാനത്തെ സ്കൂളുകളിൽ പഠനം അവസാനിപ്പിച്ചത് 468 ആദിവാസി വിദ്യാർഥികൾ

ക്ഷേമ പദ്ധതികൾ നടപ്പാക്കിയിട്ടും ഫലമില്ല, 2023- 24 കാലയളവിൽ സംസ്ഥാനത്തെ സ്കൂളുകളിൽ പഠനം അവസാനിപ്പിച്ചത് 468 ആദിവാസി വിദ്യാർഥികൾ

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽനിന്ന് 2023- 24 ൽ കൊഴിഞ്ഞു പോയത് 468 ആദിവാസി വിദ്യാർഥികൾ.

സർക്കാരിന്റെ ആദിവാസി ക്ഷേമ പദ്ധതികൾ നടപ്പാക്കിയിട്ടും പഠനം അവസാനിപ്പിച്ച് സ്കൂളിൽ നിന്നും കൊഴിഞ്ഞു പോകുന്ന വിദ്യാർഥികളുടെ എണ്ണം വർധിക്കുകയാണെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് ശേഖരിച്ച വിവരങ്ങൾ വ്യക്തമാക്കുന്നു.


ഏറ്റവും അധികം വിദ്യാർഥികൾ കൊഴിഞ്ഞുപോയത് വയനാട്ടിലാണ്. 274 വിദ്യാർഥികളാണ് 2023-24ൽ സ്കൂൾ പഠനം അവസാനിപ്പിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇടുക്കിയിൽ- 44, കണ്ണൂരിൽ -37പാലക്കാട് – 32, എറണാകുളം- 21 കോട്ടയം- 15, കാസർകോട് -13, പത്തനംതിട്ട- എട്ട്, മലപ്പുറം- എട്ട്, തൃശ്ശൂര്-ഏഴ് കോഴിക്കോട്- അഞ്ച്, കൊല്ലം- നാല് എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ കൊഴിഞ്ഞു പോക്കിന്റെ കണക്ക്. തിരുവനന്തപുരം ആലപ്പുഴ ജില്ലകളിൽ മാത്രമാണ് കൊഴിഞ്ഞു പോക്ക് തടയാൻ സാധിച്ചത്.

വിദ്യാഭ്യാസ വകുപ്പിന്റെ കണക്ക് പ്രകാരം 2020 -21ലെ കോവിഡ് കാലത്ത് പോലും സംസ്ഥാനത്താകെ 84 പട്ടികവർഗ വിദ്യാർഥികളാണ് കൊഴിഞ്ഞുപോയത്. 2021 ൽ 221, 2022- 23ൽ 355 എന്നിങ്ങനെയാണ് പഠനം ഉപേക്ഷിച്ച വിദ്യാർഥികൾ.

2020- 2021 കാലത്ത് കണക്കെടുത്താൽ 384 വിദ്യാർഥികളാണ് കൂടുതൽ കൊഴിഞ്ഞുപോയത്. ഓരോ വിദ്യാർഥിയുടെയും കാര്യത്തിൽ കാരണങ്ങൾ വിശകലനം ചെയ്ത് ആവശ്യമായ നടപടി സ്വീകരിക്കും എന്നാണ് പട്ടികവർഗ്ഗ വകുപ്പ് മന്ത്രി പറയുന്നത്.

വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്കിനുള്ള കാരണങ്ങൾ പട്ടികവർഗ വകുപ്പ് വിലയിരുത്തി. സ്കൂളിൽനിന്നുള്ള കൊഴിഞ്ഞ് പോക്ക് കുറക്കുന്നതിന് പഠനത്തിന് പ്രോത്സാഹനവും സഹായകരവുമായി വിധത്തിൽ വിവധ സ്കോളർഷിപ്പ് പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കാനാണ് തീരുമാനം.