കുവെത്ത് ദുരന്തത്തിൽ മരിച്ച 2 പേരെ തിരിച്ചറിഞ്ഞില്ല, 25ലധികം മലയാളികൾ ആശുപത്രിയിൽ, 7പേർ ഗുരുതരാവസ്ഥയിൽ
കുവൈത്ത് : കുവൈത്തിലുണ്ടായ ദുരന്തത്തില്‍ പരിക്കേറ്റ 7പേരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്ന് നോർക്ക സിഇഒ.
മരിച്ചവരില്‍ രണ്ടു പേരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. ഇവരെ തിരിച്ചറിയാനുള്ള അടുത്ത ഘട്ടം ഡിഎൻഎ ടെസ്റ്റ് ആണെന്നും തുടർ ചികിത്സയ്ക്ക് നോർക്ക ആവശ്യമായ സഹായങ്ങള്‍ നല്‍കുമെന്നും സിഇഒ അറിയിച്ചു.
കുവൈത്ത് സർക്കാരിന്റെ ഭാഗത്ത് നിന്നും സഹകരണം ഉണ്ടായിരുന്നതിനാല്‍ നടപടികള്‍ വേഗത്തിലാക്കാൻ സാധിച്ചു. പരിക്കേറ്റവർക്ക് സഹായങ്ങള്‍ നല്‍കും. മരണപ്പട്ടവരുടെ ബൗദ്ധിക ശരീരം അവരവരുടെ സ്വദേശത്തേക്ക് എത്തിക്കാനുള്ള നടപടികള്‍ പൂർത്തിയായിട്ടുണ്ട്. 23 ആംബുലൻസുകള്‍ അതിനായി വിമാനത്താവളത്തില്‍ സജ്ജമാക്കിയിട്ടുണ്ടെന്നും നോർക്ക സിഇഒ കൂട്ടിച്ചേർത്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
57 പേരാണ് ആശുപത്രികളില്‍ തുടരുന്നത്. ഇതില്‍ 12 പേർ ഡിസ്ചാർജായി. ഇതില്‍ 5 പേർ മലയാളികളാണ്. ഏകദേശം 25 ലധികം മലയാളികള്‍ ആശുപത്രിയിലാണ്. ഇതില്‍ മലയാളികള്‍ അടക്കമുള്ള 7 പേരുടെ നില ഗുരുതരമാണ്. ഇവർക്കായുള്ള അടിയന്തര സഹായങ്ങള്‍ നോർക്ക ഉറപ്പ് വരുത്തുമെന്നും അദ്ദേഹം പറഞ്ഞു.