പോക്‌സോ കേസിൽ ബിജെപി നേതാവ് ബിഎസ് യെദ്യൂരപ്പയ്‌ക്കെതിരെ അറസ്റ്റ് വാറന്റ് ; ആവശ്യമെങ്കിൽ അറസ്റ്റ് ചെയ്യുമെന്ന് കർണാടക ആഭ്യന്തര മന്ത്രി ജി. പരമേശ്വര

Spread the love

ബെംഗളൂരു : പോക്‌സോ കേസിൽ കോടതി നോട്ടീസ് അയച്ചിട്ടും ഹാജരാവാത്തതിനെ തുടർന്ന് മുതിർന്ന ബിജെപി നേതാവും, മുൻ കർണാടക മുഖ്യമന്ത്രിയുമായ ബിഎസ് യെദ്യൂരപ്പയ്‌ക്കെതിരെ അറസ്റ്റ് വാറന്റ്. ബെംഗളൂരു കോടതിയാണ് വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്.

ബി.എസ്. യെദ്യൂരപ്പയെ ആവശ്യമെങ്കിൽ അറസ്റ്റ് ചെയ്യുമെന്ന് കർണാടക ആഭ്യന്തര മന്ത്രി ജി. പരമേശ്വര അറിയിച്ചു. ഇക്കാര്യത്തിൽ അന്തിമ തീരുമാനം ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപാർട്ട്മെന്റിന് (സി.ഐ.ഡി) ആയിരിക്കുമെന്നും മന്ത്രി പറഞ്ഞു. കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ഹാജരാകാൻ യെദ്യൂരപ്പക്ക് സി.ഐ.ഡി നോട്ടിസ് നൽകിയതിനു പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.

അതേസമയം, അറസ്റ്റ് ഭയന്ന് യെദിയൂരപ്പ ഫയൽ ചെയ്ത മുൻകൂർ ജാമ്യാപേക്ഷ കർണാടക ഹൈകോടതി വെള്ളിയാഴ്ച പരിഗണിക്കും. ബുധനാഴ്ചയാണ് സി.ഐ.ഡി യെദിയൂരപ്പക്ക് നോട്ടിസ് അയച്ചത്. നിലവിൽ ഡൽഹിയിലാണെന്നും ഈ മാസം 17ന് മാത്രമേ ചോദ്യംചെയ്യലിന് ഹാജരാകാനാകൂ എന്നും യെദ്യൂരപ്പയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

.