നനയാൻ തയ്യാറാണോ ? കുടിക്കാൻ ഒരു തുള്ളി വെള്ളം കിട്ടില്ല: സമ്മതമെങ്കിൽ കോട്ടയം തിരുനക്കര സ്റ്റാന്റിലേക്ക് വരാം: സ്റ്റാന്റിൽ ബസ് കയറി തുടങ്ങി

Spread the love

 

കോട്ടയം: വണ്ടി തിരുനക്കരയിൽ എത്തി. നഗരസഭ ഇടിച്ചു പൊളിച്ച് മൈതാനമാക്കിയ
തിരുനക്കര പഴയ ബസ് സ്റ്റാന്റ് മൈതാനത്ത് ഇന്നുച്ചയോടെ ബസ് കയറി തുടങ്ങി. ബസ് സ്റ്റാന്റിൽ നിർത്തുവാനും, യാത്രക്കാരെ കയറ്റുവാനും ഇറക്കുവാനും തുടങ്ങി.

ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറിയുടെ നിർദേശത്തെ തുടർന്നാണ് ബസ് സ്റ്റാന്റ് വീണ്ടും പ്രവർത്തന സജ്ജമായത്.ലീഗൽ അതോറിറ്റി സെക്രട്ടറിയും, നഗരസഭാ സെക്രട്ടറിയും തമ്മിൽ ഇതു സംബന്ധിച്ച് ധാരണയായി.

ഇതിൻ പ്രകാരം ഇന്നലെ ബസ് സർവീസ് തുടങ്ങാനായിരുന്നു തീരുമാനം. എന്നാൽ ക്രമീകരണങ്ങൾ പൂർത്തിയായില്ല എന്നു പറഞ്ഞ് ഒരു ദിവസം കൂടി നീട്ടിവയ്ക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇപ്പോൾ പോലീസ് എത്തി ബസുകൾ സ്റ്റാന്റിലേക്ക് കയറ്റി വിടുന്നുണ്ട്. ഇതോടെ പോസ്റ്റ് ഓഫീസിന് മുന്നിലും പോസ്റ്റ് ഓഫീസ് റോഡിലും ഉണ്ടായിരുന്ന ബസ് പാർക്കിംഗ് ഇല്ലാതായി.

എന്നാൽ യാത്രക്കാർക്ക് മഴയും വെയിലും കൊള്ളാതിരിക്കാനുളള നടപടികൾ ഇഴയുകയാണ്. സ്റ്റാന്റിലെ പഴയ കച്ചവടക്കാരെ പുനരധിവസിപ്പിക്കുന്നത് സംബന്ധിച്ച് 17-നകം മറുപടി നല്കാൻ ജില്ലാ ലീഗൽ സർവീസ് അതോറിറ്റി നഗരസഭയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിലും തീരുമാനമുണ്ടാകണം.