
കോട്ടയം : കുവൈത്തിലെ തീപിടുത്തത്തിൽ കോട്ടയം സ്വദേശിയായ ഒരാൾ കൂടി മരിച്ചു. പായിപ്പാട് പാലത്തിങ്കല്‍ ഷിബു വർഗീസ് (38) ആണ് മരിച്ചത്.
കുവൈറ്റില്‍ അക്കൗണ്ടൻ്റായിരുന്നു ഷിബു വർഗീസ്. ഭാര്യ- റിയ ഷിബു, മകൻ എയിഡൻ വർഗീസ് ഷിബു. അതേസമയം, കുവൈത്തിലെ തീപിടുത്തം നടന്ന ഫ്ലാറ്റില്‍ കാണാതായ ചാവക്കാട് സ്വദേശി ബിനോയ് തോമസ മരിച്ചതായും വീട്ടുകാർക്ക് വിവരം ലഭിച്ചു.
മൃതദേഹം തിരിച്ചറിഞ്ഞതായി കുവൈറ്റിലുള്ള ബൻ എന്ന സുഹൃത്ത് നാട്ടില്‍ അറിയിക്കുകയായിരുന്നു. ബിനോയിയുടെ ചർച്ചിലെ പാസ്റ്ററായ കുര്യാക്കോസ് ചക്രമാക്കലിനെയാണ് കുവൈറ്റില്‍ നിന്ന് സുഹൃത്ത് വിവരം അറിയിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കുവൈത്തിലെ ദുരന്തത്തില്‍ മരണസംഖ്യ ഉയരുന്നതായാണ് വിവരം. 24 മലയാളികളാണ് തീപിടുത്തത്തില്‍ മരിച്ചതെന്നാണ് നോർക്ക പുറത്തുവിടുന്ന വിവരം. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരികരിക്കേണ്ടത് വിദേശ കാര്യമന്ത്രാലയമാണെന്നും അതിന് ശേഷം മാത്രമേ ഔദ്യോഗിക കണക്കായി പരിഗണിക്കാൻ സാധിക്കൂ എന്നും നോർക്ക സിഇഒ വ്യക്തമാക്കി. 7 പേർ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലുണ്ട്. തിരിച്ചറിയാത്ത മൃതദേഹങ്ങളുമുണ്ട്. ഡിഎൻഎ പരിശോധനക്ക് ശേഷം മാത്രമേ ഇത് ആരുടെയെന്ന് സ്ഥിരീകരിക്കാൻ സാധിക്കൂ എന്നും നോർക്ക വ്യക്തമാക്കുന്നു. മരിച്ചവരുടെ മൃതദേഹങ്ങള്‍ എത്രയും വേഗം നാട്ടിലെത്തിക്കാനുളള നടപടികള്‍ പുരോഗമിക്കുകയാണ്.