play-sharp-fill
കുവൈറ്റ് തീപിടിത്തം: സംസ്ഥാനത്ത് ഇന്ന് അടിയന്തര മന്ത്രിസഭാ യോഗം

കുവൈറ്റ് തീപിടിത്തം: സംസ്ഥാനത്ത് ഇന്ന് അടിയന്തര മന്ത്രിസഭാ യോഗം

തിരുവനന്തപുരം: കുവൈറ്റ് തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഇന്ന് അടിയന്തര മന്ത്രിസഭാ യോഗം ചേരും. രാവിലെ പത്ത് മണിക്കാണ് യോഗം ചേരുന്നത്. കുവെെറ്റ് ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതടക്കം യോഗത്തിൽ ചർച്ചയാകും.

തെ​ക്ക​ൻ​ ​കു​വൈ​റ്റി​ലെ​ ​അ​ഹ്‌​മ്മ​ദി​ ​ഗ​വ​ർ​ണ​റേ​റ്റി​ലെ​ ​മാം​ഗ​ഫി​ൽ​ ​തി​രു​വ​ല്ല​ ​നി​ര​ണം​ ​സ്വ​ദേ​ശി​ ​കെ.​ജി.​ ​എ​ബ്ര​ഹാം​ ​മാ​നേ​ജിം​ഗ് ​ഡ​യ​റ​ക്ട​റായ എ​ൻ.​ ​ബി.​ടി.​സി​ ​ക​മ്പ​നി​യു​ടെ​ ​ക്യാ​മ്പി​ൽ​ ​താ​മ​സി​ച്ചി​രു​ന്ന​വ​രാ​ണ് ​ദു​ര​ന്ത​ത്തി​ന് ​ഇ​ര​യാ​യ​ത്. തീപിടിത്തത്തിൽ 11​ ​മ​ല​യാ​ളി​ക​ൾ​ ​അ​ട​ക്കം​ 49​ ​പേ​ർ​ മരിച്ചതായാണ് വിവരം. ഇതിൽ കൂടുതൽ പേരും ഇന്ത്യക്കാരാണ്.

മലയാളികളായ കൊ​ല്ലം​ ​ശൂ​ര​നാ​ട് ​നോ​ർ​ത്ത്ഷെ​മീ​ർ​ ​(30​),​കോ​ട്ട​യം​ ​പാ​മ്പാ​ടി​ ​സ്റ്റെ​ഫി​ൻ​ ​എ​ബ്ര​ഹാം​ ​സാ​ബു​ ​(30​),​ ​തൃ​ക്ക​രി​പ്പൂ​ർ​ ​പി​ലി​ക്കോ​ട് ​എ​ര​വി​ൽ​ ​തെ​ക്കു​മ്പാ​ടെ​ ​കേ​ളു​ ​പൊ​ന്മ​ലേ​രി​ ​(55​),​ ​പ​ന്ത​ളം​ ​മു​ടി​യൂ​ർ​ക്കോ​ണം​ ​ഐ​രാ​ണി​ക്കു​ഴി​ ​ആ​കാ​ശ് എസ്. നാ​യ​ർ​ ​(32​),​ ​പ​ത്ത​നം​തി​ട്ട​ ​വാ​ഴ​മു​ട്ടം​ ​പി.​വി.​ ​മു​ര​ളീ​ധ​ര​ൻ​ ​(54​),​പു​ന​ലൂ​ർ​ ​ന​രി​ക്ക​ൽ​ ​സാ​ജ​ൻ​ ​ജോ​ർ​ജ് ​(28​),​ ​ലൂ​ക്കോ​സ് ​വ​ട​ക്കോ​ട്ട് ​ഉ​ണ്ണു​ണ്ണി​ ​(​കൊ​ല്ലം​),​ ​സ​ജു​ ​വ​ർ​ഗീ​സ്(​ ​കോ​ന്നി​),​ ​ര​ഞ്ജി​ത്ത് ​കു​ണ്ട​ടു​ക്കം​ ​(​ചെ​ർ​ക്ക​ളം​),​ ​ചാ​ത്ത​ന്നൂ​ർ​ ​ആ​ദി​ച്ച​ന​ല്ലൂ​ർ​ ​ലൂ​ക്കോ​സ് ​(48​)​ ​എ​ന്നി​വ​രു​ടെ​ ​മൃ​ത​ദേ​ഹ​ങ്ങ​ൾ​ ​തി​രി​ച്ച​റി​ഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇ​ന്ന​ലെ​ ​പ്രാ​ദേ​ശി​ക​ ​സ​മ​യം​ ​പു​ല​ർ​ച്ചെ​ 4.30​ ​(​ഇ​ന്ത്യ​ൻ​ ​സ​മ​യം​ ​രാ​വി​ലെ​ 7​ന്)​ ​ആ​യി​രു​ന്നു​ ​സം​ഭ​വം. 195​ ​പേ​രാ​ണ് ​ആ​റു​നി​ല​ ​കെ​ട്ടി​ട​ത്തി​ൽ​ ​താ​മ​സി​ച്ചി​രു​ന്ന​ത്.​ ​ര​ക്ഷാ​പ്ര​വ​ർ​ത്ത​നം​ ​അ​തി​വേ​ഗം​ ​ന​ട​ത്തി.​ താ​ഴ​ത്തെ​ ​നി​ല​യി​ൽ​ ​സു​ര​ക്ഷാ​ ​ജീ​വ​ന​ക്കാ​ര​ന്റെ​ ​മു​റി​ക്ക് ​സ​മീ​പ​ത്ത് ​നി​ന്നാ​ണ് ​തീ​പ​ട​ർ​ന്ന​ത്.​ ​

ഗ്യാ​സ് ​സി​ലി​​ണ്ട​റു​ക​ൾ​ ​സൂ​ക്ഷി​ച്ചി​രു​ന്ന​ ​മു​റി​യി​ലേ​ക്ക് ​വ്യാ​പി​ച്ച​തോ​ടെ​ ​മു​ക​ളി​ല​ത്തെ​ ​നി​ല​ക​ളി​ലേ​ക്ക് ​ആ​ളി​പ്പ​ട​രു​ക​യാ​യി​രു​ന്നു.​ ​ഷോ​ർ​ട്ട്സ​ർ​ക്യൂ​ട്ടാ​കാം​ ​കാ​ര​ണ​മെ​ന്നു​ ​ക​രു​തു​ന്നു.​ ​സു​ര​ക്ഷാ​ ​ജീ​വ​ന​ക്കാ​ര​ൻ​ ​ഭ​ക്ഷ​ണം​ ​പാ​കം​ ​ചെ​യ്യു​ന്ന​തി​നി​ടെ​ ​സം​ഭ​വി​ച്ച​താ​ണെ​ന്നും​ ​അ​ഭ്യൂ​ഹ​മു​ണ്ട്.