
അപകടത്തിൽ മരിക്കുമ്പോൾ ഗര്‍ഭിണി; സൗന്ദര്യയുടെ പ്രണയം പുറത്തുനിന്ന് ആരോടും ആയിരുന്നില്ല : നടി വെണ്ണിര നിര്‍മല
സ്വന്തം ലേഖകൻ
രണ്ട് മലയാള സിനിമകളിലേ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സൗന്ദര്യ. തെലുഗുവിലും തമിഴിലുമായിരുന്നു സൗന്ദര്യ ഏറ്റവും കൂടുതല്‍ സിനിമകളില്‍ അഭിനയിച്ചത്.
വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ തെന്നിന്ത്യന്‍ സിനിമയിലെ വലിയ ഒരു സാന്നിധ്യമായി മാറിയ സൗന്ദര്യയെ കാത്തിരുന്നത് വലിയ ഒരു ദുരന്തമായിരുന്നു. ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് നടി മരിക്കുമ്ബോള്‍ വെറും 27 വയസുമാത്രമാണ് ഉണ്ടായിരുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭംഗിയില്‍ നടി സാവിത്രിക്ക് ശേഷം സൗന്ദര്യയാണ് എന്നായിരുന്നു പൊതുവേ പറയാറ്. നടി അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും വേറിട്ട് നിന്നിരുന്നു. ബംഗളൂരുവില്‍ ജനിച്ച സൗന്ദര്യ ‘ബാ നന്ന പ്രീതിസു’ എന്ന കന്നഡ സിനിമയിലൂടെയാണ് തുടക്കം കുറിച്ചത്.
സഹോദരന്‍ അമര്‍നാഥിനൊപ്പമാണ് സൗന്ദര്യ 2004 ല്‍ ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ചത്. ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബംഗളൂരുവില്‍നിന്ന് തലങ്കാനയിലെ കരിംനഗറിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. മരിക്കുന്നതിന് ഒരു വര്‍ഷം മുമ്ബാണ് സൗന്ദര്യ വിവാഹിതയാകുന്നത്. സോഫ്‌റ്റ്വെയര്‍ എഞ്ചിനീയറായ ജിഎസ് രഘുവിനെയാണ് സൗന്ദര്യ വിവാഹം ചെയ്തത്. സൗന്ദ്യര്യയുടെ ഓര്‍മകള്‍ പങ്കുവെക്കുന്നതിനിടെ പഴയകാല നടി വെണ്ണിര നിര്‍മല മനസ് തുറന്നത്.
സൗന്ദര്യ അപകടത്തില്‍ മരിക്കുന്ന സമയത്ത് ഗര്‍ഭിണിയായിരുന്നു എന്ന് നിര്‍മല പറഞ്ഞു. ഐ ഡ്രീം വിമിന്‍ എന്ന യൂട്യൂബ് ചാനലിന് മുമ്ബ് നല്‍കിയ അഭിമുഖത്തിലാണ് നടി ഇക്കാര്യങ്ങള്‍ തുറന്നു പറഞ്ഞത്. ‘ജയം മനദേര’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനായി സ്വിറ്റ്സര്‍ലാന്‍ഡില്‍ പോയിരുന്നു. ഷൂട്ടിംഗ് സമയത്ത് തങ്ങള്‍ ഇരുവരും അടുത്ത സുഹൃത്തുക്കളായെന്നും നിര്‍മല പറഞ്ഞു.
ആ സമയത്ത് സൗന്ദര്യ ആരെയോ ഇഷ്ടപ്പെട്ടിരുന്നെന്ന് എനിക്ക് മനസിലായി. സൗന്ദര്യയുടെ അമ്മ അന്ന് കൂടെ ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ താനുമായി അവര്‍ നല്ല സൗഹൃദത്തിലായിരുന്നു എന്നാണ് നിര്‍മല പറയുന്നത്. ആ സമയത്ത് നടി സ്നേഹിതനേ എന്ന ഗാനം ഇടയ്ക്കിടക്ക് പാടി നടക്കുമായിരുന്നു എന്ന് നിര്‍മല പറയുന്നു. നീ എന്തോ ഒളിക്കുന്നുണ്ടെന്ന് പറഞ്ഞപ്പോള്‍ തന്നോട് അക്കാര്യം നടി തുറന്നു പറഞ്ഞു എന്നാണ് നിര്‍മല പറയുന്നത്.
“വളരെ സ്വീറ്റ് ആയ പെണ്‍കുട്ടിയാണ് സൗന്ദര്യ. ചില സമയങ്ങളില്‍ എന്നെ അമ്മ എന്നും ആന്റി എന്നുമാണ് വിളിക്കുക. ആദ്യം നടി സ്നേഹിതനേ, രഹസിയ സ്നേഹിതനേ എന്ന പാട്ട് പാടാന്‍ തുടങ്ങി. ആ സമയത്ത് ഞാന്‍ പറഞ്ഞു, നിനക്ക് എന്തോ രഹസ്യമുണ്ടെന്ന്. അങ്ങനെയാണ് കാര്യങ്ങള്‍ ഒക്കെ എന്നോട് പങ്കുവെക്കാന്‍ സൗന്ദര്യ തുടങ്ങിയത്. ഒത്തിരി സ്വപ്നങ്ങള്‍ ഉള്ള പെണ്‍കുട്ടിയായിരുന്നു.
എനിക്ക് ഇങ്ങനെ ജീവീക്കണം, ഇത്ര കുട്ടികള്‍ വേണം എന്നൊക്കെ നടി പറയുമായിരുന്നു. ആ ആക്സിഡന്റ് സംഭവിക്കുന്ന സമയത്ത് സൗന്ദര്യ ഗര്‍ഭിണിയായിരുന്നു എന്ന് കേട്ടിട്ടുണ്ട്. പക്ഷെ അന്നത്തെ സൗന്ദര്യയുടെ പ്രണയം അത് അമ്മയുടെ സഹോദരനോടായിരുന്നു (മുറൈ മാമന്‍). പുറത്തുനിന്ന് ആരോടും ആയിരുന്നില്ല” -നിര്‍മല പറയുന്നു.
അതേസമയം, ഒരുകാലത്ത് സൗന്ദര്യയും സിനിമയില്‍ നിന്ന് തന്നെ ഉള്ള ചില നടന്മാരുമായി പ്രണയത്തിലാണെന്ന് അഭ്യൂഹങ്ങള്‍ വന്നിരുന്നു. അക്കാലങ്ങളില്‍ സൗന്ദര്യയ്ക്കൊപ്പം ഏറ്റവും നല്ല ജോടികളായി അഭിനയിച്ചത് വെങ്കിടേഷും ജഗപതി ബാബുവുമായിരുന്നു. ഒത്തിരി സിനിമകള്‍ ചെയ്തിരുന്നതിനാല്‍ വെങ്കിടേഷുമായി നടി പ്രണയത്തിലായെന്ന് ആദ്യം ഗോസിപ്പുകള്‍ വന്നു. പിന്നീട് ജഗപതി ബാബുവിന്റെയും പേര് ഉയര്‍ന്നു കേട്ടിരുന്നു. എന്നാല്‍ അത്തരത്തില്‍ ഒന്നും തന്നെയില്ലെന്ന് ജഗപതി ബാബു തന്നെ തുറന്നു പറഞ്ഞിരുന്നു.