play-sharp-fill
നദിയിലൊരു മൃതദേഹം, കണ്ടാൽ പേടിക്കണോ അതോ ചിരിക്കണോ…? പോലീസെത്തി മൃതദേഹം കരയ്ക്ക് വലിച്ചുകയറ്റി, കണ്ടുനിന്നവർ അമ്പരന്നു…, പിന്നീട് കൂട്ടച്ചിരി

നദിയിലൊരു മൃതദേഹം, കണ്ടാൽ പേടിക്കണോ അതോ ചിരിക്കണോ…? പോലീസെത്തി മൃതദേഹം കരയ്ക്ക് വലിച്ചുകയറ്റി, കണ്ടുനിന്നവർ അമ്പരന്നു…, പിന്നീട് കൂട്ടച്ചിരി

തെലങ്കാന: അജ്ഞാത കോളുകൾ പോലീസുകാർക്ക് എന്നും തലവേദനയാണ്. അതിൽ അപകട സൂചനകളും മരണങ്ങളും എല്ലാം ഉൾപ്പെടും. ഇതെല്ലാം വാർത്തകളിൽ ഇടം നേടാറുമുണ്ട്. എന്നാൽ, ഇത്തരത്തിൽ ഒരു മരണ വാർത്തയാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്.

തെലങ്കാനയിലാണ് സംഭവം. തെലങ്കാനയിലെ ഒരു നദിയില്‍ പൊന്തിയ ശവം തിരിച്ചറിഞ്ഞപ്പോള്‍ നാട്ടുകാര്‍ക്ക് ചിരിയടക്കാനായില്ല എന്നതാണ് സത്യം. ആരെങ്കിലും മരിച്ചുവെന്നറിഞ്ഞാൽ ചിരിക്കുകയാണോ ചെയ്യുക എന്നൊന്നും ആലോചിക്കേണ്ട. ഇതൊരു ചിരിപ്പിച്ച മരണം തന്നെയാണ്.


വാറങ്കല്‍ ജില്ലയില്‍ ആണ് നദിയിൽ ഒരു മൃതദേഹം പൊന്തിയത്. ഇതു കണ്ടതോടെ നാട്ടുക്കാർ പോലീസിനെ വിവരം അറിയിച്ചു. വിവരം അറിഞ്ഞ ഉടൻ പോലീസും സ്ഥലത്തെത്തി. പോലീസും കണ്ടു നദിയിൽ പൊന്തി കിടക്കുന്ന ഒരു മൃതദേഹം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിന്നൊന്നും നോക്കിയില്ല, പോലീസ് തലമുടികൂട്ടി പൊക്കിയെടുത്തു. അപ്പോഴല്ലെ രസം ആള് മരിച്ചിട്ടില്ലായിരുന്നു. അങ്ങേര് ചാടി എഴുന്നേറ്റു. കൂടിനിന്നവര്‍ ആദ്യം പേടിക്കുകയും പിന്നെ ആശയക്കുഴപ്പത്തിലാവുകയും ചെയ്തു. ഇതോടെ കാര്യം തിരക്കിയപ്പോഴാണ് സത്യം പുറത്താകുന്നത്.

ഒരു ഗ്രാനൈറ്റ് ക്വാറിയില്‍ ജോലി ചെയ്യുന്ന ആളാണ് വെള്ളത്തിൽ കിടന്നിരുന്നത്. കൊടും ചൂടില്‍ 10 ദിവസമായി ഗ്രാനൈറ്റ് ക്വാറിയില്‍ 12 മണിക്കൂര്‍ തുടര്‍ച്ചയായി ജോലി ചെയ്യുകയായിരുന്നു. അതിനാല്‍ ശരീരം വല്ലാതെ ചൂടെടുത്തപ്പോൾ തണുക്കാനായി കണ്ടെത്തിയ വഴിയാണ് നദിയില്‍ വന്ന് കിടന്നത്.

സംഗതി ശവം എന്ന് നാട്ടുകാരും വിചാരിച്ചു. സത്യം അറിഞ്ഞതോടെ ഇയാളെ വീണ്ടും തണുക്കാൻ വിട്ട് പോലീസും മാധ്യമ പ്രവർത്തകരും നാട്ടുകാരും തിരികെ പോയി.