നിർത്തിയിട്ടിരുന്ന ബൈക്ക് മോഷ്ടിച്ചു, അതേ ബൈക്കിൽ തന്നെ കറക്കം ; പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടി കോട്ടയം ഈസ്റ്റ് പോലീസ് ; പിടിയിലായത് പുതുപ്പള്ളി സ്വദേശിയായ യുവാവ്

Spread the love

കോട്ടയം : ബൈക്ക് മോഷ്ടിച്ച കേസിൽ യുവാവിനെ മണിക്കൂറുകൾക്കകം പോലീസ് പിടികൂടി. പുതുപ്പള്ളി പെരുങ്കാവ് ഓലേടം വീട്ടിൽ അപ്പു എന്ന് വിളിക്കുന്ന സുധിൻ ബാബു (25) നെയാണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.

video
play-sharp-fill

ഇയാൾ ചൊവ്വാഴ്ച രാവിലെ തലപ്പാടി ഭാഗത്ത് വച്ചിരുന്ന കരക്കാട്ടൂർ സ്വദേശിയായ യുവാവിന്റെ 1,50,000 രൂപ വിലവരുന്ന യമഹ എഫ്.സി ഇനത്തിൽപ്പെട്ട മോട്ടോർസൈക്കിൾ മോഷ്ടിച്ചുകൊണ്ട് കടന്നുകളയുകയായിരുന്നു.

വാഹന ഉടമയുടെ പരാതിയെ തുടർന്ന് കോട്ടയം ഈസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതിയെ മോഷ്ടിച്ച ബൈക്കുമായി മണിക്കൂറുകൾക്കുള്ളിൽ പിടികൂടുകയുമായിരുന്നു. വാഴത്തറ ക്രഷര്‍ ഭാഗത്ത് വച്ചാണ് പ്രതിയെ പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം ഈസ്റ്റ് സ്റ്റേഷൻ എസ്.ഐ ജെയിംസ് മാത്യു, എ.എസ്.ഐ പ്രദീപ്, സി.പി.ഓ മാരായ യേശുദാസ്, അജിത്ത്, അജേഷ്, സിബിമോൻ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.