ചങ്ങനാശ്ശേരിയിൽ പിക്കപ്പ് വാൻ മറിഞ്ഞ് ഡ്രൈവർക്ക് ഗുരുതര പരിക്ക് ; നിയന്ത്രണം നഷ്ടപ്പെട്ട പിക്കപ്പ് വാൻ പോസ്റ്റിലും മറ്റു രണ്ടു വാഹനങ്ങളിലും ഇടിച്ച ശേഷം സംരക്ഷണഭിത്തി തകർത്ത് പാടത്തേക്ക് മറിയുകയായിരുന്നു

Spread the love

ചങ്ങനാശ്ശേരി : പെരുമ്പനച്ചിയിൽ പിക്കപ്പ് വാൻ നിയന്ത്രണം വിട്ടു മറിഞ്ഞു. കറുകച്ചാലിൽ നിന്നും ചങ്ങനാശ്ശേരിയിലേക്ക് വരികയായിരുന്ന പിക്കപ്പ് വാൻ പോസ്റ്റിലും നിരവധി വാഹനങ്ങളിലും ഇടിച്ച ശേഷം പാടത്തേക്ക് മറിയുകയായിരുന്നു.

video
play-sharp-fill

ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവം. നടയ്ക്ക പാടത്തെ പെട്രോൾ പമ്പിന് മുൻപിലുള്ള പോസ്റ്റ് ഇടിച്ച് തകർത്ത ശേഷം റോഡിലുണ്ടായിരുന്ന ബൈക്കിലും, കാറിലും ഇടിച്ച് പെരുമ്പനച്ചിയിലെ പെട്രോൾ പമ്പിന് സമീപമുള്ള പാടത്തേക്ക് മറിയുകയായിരുന്നു.

അപകടത്തിൽ ഡ്രൈവർക്ക് ഗുരുതരപരിക്ക്. റോഡിന് സമീപമുളള സംരക്ഷണ ഭിത്തി ഇടിച്ച് തകർത്ത ശേഷമാണ് വാൻ പാടത്തേക്ക് മറിഞ്ഞത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടം നടന്ന ഉടൻ നാട്ടുകാർ സ്ഥലത്തെത്തി വാഹനത്തിൽ നിന്നും ഡ്രൈവറെ പുറത്തെടുത്തു. ഇയാളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി ഡ്രൈവറുടെ നിലഗുരുതരമാണ്. ആളെ തിരിച്ചറിഞ്ഞിട്ടില്ല.തൃശ്ശൂർ രജിസ്ട്രേഷനിൽ ഉള്ളതാണ് പിക്കപ്പ് വാൻ