കൊടി വെച്ചകാറില്‍, പ്രോട്ടോക്കോളും കരിംപൂച്ചകളും സഹിതം അമ്മയുടെ ഓഫീസിലേക്ക് അയാൾ നടന്നു കയറണം, അവിടുള്ളവന്മാരുടെ കരുതല്‍ അഭിനയങ്ങള്‍ 8k യില്‍ കാണണം, ചേർത്ത് പിടിച്ചവരുടെ അഭിമാനം കാണണം, കേന്ദ്രമന്ത്രിയായി സുരേഷ് ഗോപി എത്തുന്നത് കാണാനുള്ള ആഗ്രഹം പങ്കുവെച്ച് ബൈജു സന്തോഷ്
കൊച്ചി: കേന്ദ്രമന്ത്രിയായി അമ്മയുടെ ഓഫീസിലേക്ക് സുരേഷ് ഗോപി കാലെടുത്തുവെക്കുന്നത് സ്വപ്നം കണ്ട് നടൻ ബൈജു സന്തോഷ്. ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയുടെ ഓഫീസിലേക്ക് സുരേഷ് ഗോപി കേന്ദ്രമന്ത്രിയായി വരുന്നത് കാണാൻ താൻ വളരെയധികം ആഗ്രഹിക്കുന്നുവെന്നാണ് ബൈജു സന്തോഷ് അറിയിച്ചിരിക്കുന്നത്.
ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചിരിക്കുന്നത്. കൊടിവെച്ച കാറില്‍ കരിംപൂച്ചകളുടെ അകമ്പടിയോടെ അമ്മയുടെ ഓഫീസിലേക്ക് സുരേഷ് ഗോപി നടന്ന് കയറുന്നത് കാണണമെന്നാണ് തന്റെ ആഗ്രഹമെന്നാണ് ബൈജു പറയുന്നത്.
അതു കാണുമ്പോൾ അവിടുള്ളവന്മാരുടെ മുഖത്ത് വിരിയുന്ന ഭാവങ്ങള്‍ ഒന്ന് കാണണം. കെട്ട കാലത്ത് കൈവിടാതെ ചേർത്ത് പിടിച്ചവരുടെ അഭിമാനവും കാണണമെന്നും ബൈജു സന്തോഷ് ഫെയ്സ്ബുക്കിൽ കുറിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:-
“എനിക്കൊരു ചെറിയ ആഗ്രഹമുണ്ട്. ആ കൊടി വെച്ചകാറില്‍, പ്രോട്ടോക്കോളും കരിംപൂച്ചകളും സഹിതം. അമ്മയുടെ ഓഫീസിലേക്ക് അയാള്‍ നടന്ന് കയറുന്ന നിമിഷം. അവിടുള്ളവന്മാരുടേ മുഖത്ത് വിരിയുന്ന ഭാവം ഒന്ന് കാണണം.
മൂന്നോ നാലോ ഉള്ളൂ എങ്കിലും കെട്ടകാലത്ത് കൈവിടാതേ ചേർത്ത് പിടിച്ചവരുടേ അഭിമാനവും ഒന്നു കാണണം. ജീവിതത്തിലും തിരശ്ശിലയിലും അഭിനയിക്കുന്നവന്മാരുടേ ഇടയിലൂടേ തിരശ്ശീലയില്‍ മാത്രം അഭിനയിക്കാൻ അറിയുന്നൊരാളേ വിശ്വസിക്കുന്ന ദൈവങ്ങള്‍ കൈവിടാതേ കാത്തത് എങ്ങനേയെന്ന് അവരുടേ മുഖത്തൂന്ന് വായിച്ചെടുക്കണം.
പത്ത്മുപ്പത് വർഷമായി സിനിമ മേഖലയില്‍ ആർക്കും ഉപദ്രവം ചെയ്യാതേ പറ്റാവൂന്നവർക്ക് ഒക്കേ സഹായം ചെയ്തൊരുവനേ ആപത്ഘട്ടങ്ങളില്‍ പരസ്യമായി ഒന്ന് പിന്തുണയ്ക്കാതേ, തമ്പുരാന്മാരേ ഭയന്ന് ജീവിച്ച ഫേക്ക് ഹീറോകളുടേ സഹപ്രവർത്തകനോടുള്ള കരുതല്‍ അഭിനയങ്ങള്‍ സിനിമസ്കോപ്പില്‍ 8k യില്‍ തന്നേ കാണണം.
കേരളത്തിലേ കവല ചട്ടമ്പിരാഷ്ട്രിയ പിൻബലം കൊണ്ട് ആർത്തട്ടഹസിച്ചവന്മാരേയും, അടിമ കണ്ണുകളേയും വെല്ലുവിളിച്ചിറങ്ങിയ കൂട്ടം തെറ്റിയ കുഞ്ഞാട് ദില്ലിയിലേ ഡോണിൻ്റേ കൈപിടിച്ച് തിരികേ വരുമ്പോള്‍. ചോദിക്കാനൊരു ചോദ്യമുണ്ട്, അയാളത് ചോദിച്ചില്ലേലും അന്തരീഷത്തില്‍ അത് മുഴങ്ങി കേള്‍ക്കും. ഓർമ്മയുണ്ടോ ഈ മുഖം….??
I am Suresh Gopi..Central Minister Of India..
നീയൊക്കേ സിനിമയിലും തിരക്കഥയിലും അഭിനയിച്ചും കണ്ടും ശീലം മാത്രമുള്ള ഇന്ദ്രപ്രസ്ഥത്തില്‍, നിൻ്റെയൊക്കേ തലവര മാറ്റിയെഴുതാൻ കഴിയുന്നവന്മാരൂടേ ഇടയില്‍, ഇന്നുമുതല്‍ ഞാനാണ് നിൻ്റേയൊക്കേ അഡ്രസ്സ്.
ദാനം വാങ്ങിയതൊന്നുമല്ല,അധ്വാനിച്ച് നേടിയതാണ്…
ഇനി ഇത് എഴുത്തിയവൻ്റെ ജാതകവും കഥയും പിടിച്ചു പോകേണ്ടതില്ല. എഴുതിയ ആള് ഡോണ്‍ ആണ്
ചരിത്രം അറിയുന്നവർക്ക് അറിയാം.”