സൗഹൃദം സ്ഥാപിച്ച് വനിതാ ഡോക്ടറിൽ നിന്ന് തട്ടിയെടുത്തത് ഏഴുലക്ഷം രൂപയും 30 പവനും ; തിരികെ ചോദിച്ചപ്പോൾ ഭീഷണി, ഡോക്ടറുടെ പരാതിയിൽ യൂട്യൂബർ അറസ്റ്റിൽ

Spread the love

എറണാകുളം : വനിതാ ഡോക്ടറിൽ നിന്ന് ഏഴുലക്ഷം രൂപയും 30 പവനും തട്ടിയെടുത്ത കേസിൽ യൂട്യൂബർ അറസ്റ്റിൽ. എറണാകുളം കടവന്ത്ര സ്വദേശി ജയശങ്കറിനെയാണ് തൃശൂർ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.

സൗഹൃദം സ്ഥാപിച്ച് തൃശൂർ സ്വദേശിനിയായ വനിതാ ഡോക്ടറിൽ നിന്ന് ഇയാൾ പലപ്പോഴായി 7.61 ലക്ഷം രൂപയും 30 പവൻ സ്വർണ്ണവും തട്ടിയെടുക്കുകയായിരുന്നു. ഇയാളോടൊപ്പമുള്ള പരാതിക്കാരിയുടെ ഫോട്ടോ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി ആയിരുന്നു തട്ടിപ്പ്.

തുടർന്ന് വനിതാ ഡോക്ടർ തൃശൂർ ഈസ്റ്റ് പൊലീസിൽ പരാതി നൽകുകകായിരുന്നു. 2023 ജനുവരി 14 മുതൽ 2023 ഡിസംബർ 30 വരെയുള്ള കാലയളവിലാണ് ഇയാൾ പണവും സ്വർണാഭരണങ്ങളും തട്ടിയെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group