മുഖ്യമന്ത്രിയുടെ നാവ് മുഖ്യമന്ത്രിയുടെ ചിന്ത, ചോദ്യം ചെയ്യാൻ ഇല്ല; ഗീവർഗീസ് മാർ കൂറിലോസിനെതിരായ ‘വിവരദോഷി’ പരാമർശത്തിൽ പ്രതികരണവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി
കോഴിക്കോട്: നിരണം ഭദ്രാസനം മുൻ മെത്രാപ്പോലീത്ത ഡോ. ഗീവർഗീസ് മാർ കൂറിലോസിനെതിരായ മുഖ്യമന്ത്രി പിണറായി വിജയന്റെ അധിക്ഷേപത്തിൽ പ്രതികരിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി.
അത് മുഖ്യമന്ത്രിയുടെ നാവാണെന്നും മുഖ്യമന്ത്രിയുടെ ചിന്തയാണെന്നും അതിനെ ചോദ്യം ചെയ്യാനോ ഖണ്ഡിക്കാനോ ഇല്ലെന്നും സുരേഷ് ഗോപി പ്രതികരിച്ചു. മാർ കൂറിലോസ് അവരുടെ പാർട്ടിക്കാരനാണെന്നും അത് അവർ തന്നെ തീർത്തോളുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
ഗീവർഗീസ് മാർ കൂറിലോസിനെതിരായ മുഖ്യമന്ത്രിയുടെ ‘വിവരദോഷി’ അധിക്ഷേപത്തിലാണ് കേന്ദ്ര സഹമന്ത്രിയുടെ പ്രതികരണം. ലോക്സഭ തെരഞ്ഞെടുപ്പിൽ കനത്ത പരാജയം നേരിട്ട സി.പി.എമ്മിനെയാണ് ഇടത് അനുഭാവിയായി അറിയപ്പെടുന്ന ഗീവർഗീസ് മാർ കൂറിലോസ് രൂക്ഷമായി വിമർശിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കേരളത്തിൽ ഇടതുപക്ഷത്തിനുണ്ടായ തകർച്ചയുടെ പ്രധാന കാരണങ്ങളിലൊന്ന് ഭരണവിരുദ്ധ വികാരമാണെന്നും സി.പി.എം എത്ര നിഷേധിക്കുവാൻ ശ്രമിച്ചാലും അത് ഒരു യാഥാർഥ്യമാണെന്നും കൂറിലോസ് ഫെയ്സ്ബുക്കിൽ കുറിച്ചു. എന്നാൽ, പുരോഹിതന്മാരുടെ ഇടയിലും ചിലപ്പോൾ ചില വിവരദോഷികളുണ്ടാകും എന്നാണ് പിണറായി വിജയൻ പ്രതികരിച്ചത്.