play-sharp-fill
റഷ്യ ഇത് നിര്‍ത്തണം…! യുദ്ധം ചെയ്യാൻ ഇന്ത്യക്കാരെ റിക്രൂട്ട് ചെയ്യരുത്; രണ്ട് പൗരന്മാരുടെ മരണത്തിന് പിന്നാലെ പ്രതികരിച്ച് ഇന്ത്യ; മൃതദ്ദേഹം നാട്ടിലെത്തിക്കാൻ ശ്രമം തുടരുന്നു

റഷ്യ ഇത് നിര്‍ത്തണം…! യുദ്ധം ചെയ്യാൻ ഇന്ത്യക്കാരെ റിക്രൂട്ട് ചെയ്യരുത്; രണ്ട് പൗരന്മാരുടെ മരണത്തിന് പിന്നാലെ പ്രതികരിച്ച് ഇന്ത്യ; മൃതദ്ദേഹം നാട്ടിലെത്തിക്കാൻ ശ്രമം തുടരുന്നു

മോസ്കോ: റഷ്യ യുക്രെയിൻ സംഘർഷത്തില്‍ രണ്ട് ഇന്ത്യക്കാർ കൂടി കൊല്ലപ്പെട്ടു.

റഷ്യൻ സേനയ്ക്കൊപ്പം പ്രവർത്തിച്ചവരാണ് കൊലലപ്പെട്ടത്.
മൃതദ്ദേഹം നാട്ടിലെത്തിക്കാൻ ശ്രമം തുടരുന്നു എന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.


സൈന്യത്തിലേക്ക് ഇന്ത്യക്കാരെ എടുക്കുന്നത് റഷ്യ ഉടൻ നിർത്തണമെന്ന് ഇന്ത്യ. റഷ്യയിലേക്കുള്ള നിയമനങ്ങളുടെ കാര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം ആവർത്തിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സൈന്യത്തില്‍ സഹായികളായി എടുത്ത 2 പേർ നേരത്തെയും കൊല്ലപ്പെട്ടിരുന്നു.
നേരത്തെ, റഷ്യൻ യുദ്ധമേഖലയിലേക്കുള്ള മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് സിബിഐ രജിസ്റ്റ‍ർ ചെയ്ത കേസില്‍ മൂന്ന് മലയാളികളും പ്രതികളായിരുന്നു.

തിരുവനന്തപുരം സ്വദേശികളാണ് മൂന്ന് പേരടക്കം ആകെ 19 പേരെയാണ് സിബിഐ പ്രതിചേർത്തത്. മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് തിരുവനന്തപുരം അടക്കം ഏഴ് നഗരങ്ങളില്‍ ഇന്നലെ സിബിഐ പരിശോധന നടത്തിയിരുന്നു.