play-sharp-fill
മന്ത്രി വീണാ ജോര്‍ജ്ജിന്റെ ഭര്‍ത്താവ് കെട്ടിടനിര്‍മ്മാണ സമയത്ത് പുറമ്പോക്ക് കയ്യേറിയെന്ന് ആരോപണം; ഓടയുടെ നിര്‍മ്മാണം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു; കൊടുമണ്‍ പഞ്ചായത്തില്‍ ഇന്ന് ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് യുഡിഎഫ്

മന്ത്രി വീണാ ജോര്‍ജ്ജിന്റെ ഭര്‍ത്താവ് കെട്ടിടനിര്‍മ്മാണ സമയത്ത് പുറമ്പോക്ക് കയ്യേറിയെന്ന് ആരോപണം; ഓടയുടെ നിര്‍മ്മാണം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു; കൊടുമണ്‍ പഞ്ചായത്തില്‍ ഇന്ന് ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് യുഡിഎഫ്

പത്തനംതിട്ട: മന്ത്രിയുടെ ഭര്‍ത്താവിന്റെ കെട്ടിടത്തിനായി ഓടയുടെ ഗതിമാറ്റിയെന്ന ആരോപണവുമായി കോണ്‍ഗ്രസ്.

ഏഴംകുളംകൈപ്പട്ടൂര്‍ റോഡിലെ ഓടയുടെ നിര്‍മ്മാണമാണ് കോണ്‍ഗ്രസ് തടഞ്ഞത്.
മന്ത്രി വീണാ ജോര്‍ജ്ജിന്റെ ഭര്‍ത്താവ് ജോര്‍ജ് ജോസഫിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന് അനുകൂലമായി ഓടയുടെ ഗതിമാറ്റിയെന്നാണ് ആരോപണം.


സംഭവത്തില്‍ പ്രതിഷേധിച്ച്‌ കൊടുമണ്‍ പഞ്ചായത്തില്‍ ഇന്ന് ഹര്‍ത്താലിന് യുഡിഎഫ് ആഹ്വാനം ചെയ്തു. കൊടുമണ്ണിലെ പഞ്ചായത്ത് സ്റ്റേഡിയത്തിനു മുന്നിലെ ഓടനിര്‍മ്മാണമാണ് വിവാദമായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെ സിപിഎം ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു സ്ഥലത്തെത്തി, പുറമ്പോക്ക് ഒഴിവാക്കി ഇപ്പോള്‍ നിര്‍മിക്കുന്ന സ്ഥലത്തു കൂടി തന്നെ ഓട നിര്‍മിക്കണമെന്ന് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. എന്നാല്‍ സ്ഥലത്തുണ്ടായിരുന്ന സിപിഎം ജില്ലാ കമ്മിറ്റി അംഗം കൂടിയായ കൊടുമണ്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ശ്രീധരന്‍ ജില്ലാ സെക്രട്ടറിയുടെ ആവശ്യം നടപ്പാക്കാന്‍ കഴിയില്ലെന്ന് അറിയിച്ചു.

പുറമ്പോക്ക് ഭൂമിയില്‍ കയ്യേറ്റമുണ്ടെന്നു സ്ഥിരീകരിക്കുകയും ചെയ്തു. എന്നാല്‍ പ്രസിഡന്റിന്റെ നിര്‍ദേശം അവഗണിച്ച്‌ ഓട നിര്‍മാണം തുടരുകയായിരുന്നു.