play-sharp-fill
25,000 കോടി കടമെടുക്കാൻ ഒരുങ്ങി എസ്ബിഐ ; ഫണ്ട് സമാഹരണം എന്തിനുവേണ്ടി?

25,000 കോടി കടമെടുക്കാൻ ഒരുങ്ങി എസ്ബിഐ ; ഫണ്ട് സമാഹരണം എന്തിനുവേണ്ടി?

മുംബൈ : രാജ്യത്തെ ഏറ്റവും വലിയ വായ്പദാതാവായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നടപ്പ് സാമ്ബത്തിക വർഷത്തില്‍ 3 ബില്യണ്‍ ഡോളർ വരെ സമാഹരിക്കാൻ ഒരുങ്ങുന്നു.

എസ്ബിഐ, ഒന്നോ അതിലധികമോ തവണകളായി ഫണ്ട് സ്വരൂപിക്കും, അത് യുഎസ് ഡോളറിലോ മറ്റൊരു പ്രധാന വിദേശ കറൻസിയിലേക്കോ മാറ്റും. ഇന്ന് നടന്ന സെൻട്രല്‍ ബോർഡിൻ്റെ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തില്‍ ആണ് ഇതുസംബന്ധിച്ച തീരുമാനങ്ങള്‍ എടുത്തത്. കമ്മിറ്റി, സ്ഥിതിഗതികള്‍ പരിശോധിച്ച്‌, പൊതുജനങ്ങള്‍ മുഖേന 3 ബില്യണ്‍ വരെയുള്ള ദീർഘകാല ധനസമാഹരണത്തിന് അംഗീകാരം നല്‍കി. കടം വഴി 25,000 കോടിയോളം രൂപ സമാഹരിക്കുന്നത് എന്തിനു വേണ്ടിയെന്ന് എസ്ബിഐ വെളിപ്പെടുത്തിയിട്ടില്ല. ജനുവരിയില്‍, ബോണ്ടുകള്‍ വിറ്റ് എസ്ബിഐ 5,000 കോടി രൂപ സമാഹരിച്ചിരുന്നു.

വായ്പകളുടെ വർദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനായി ഇന്ത്യയിലെ ബാങ്കുകള്‍ അവരുടെ മൂലധന അടിത്തറ വർധിപ്പിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് എസ്ബിഐയുടെ നടപടി എന്നാണ് റിപ്പോർട്ട്. കനറ ബാങ്ക്, പഞ്ചാബ് ആൻഡ് സിന്ദ് ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക് എന്നിവയുള്‍പ്പെടെ നിരവധി പൊതുമേഖലാ സ്ഥാപനങ്ങള്‍ ഈ സാമ്ബത്തിക വർഷം കടം വഴി ഫണ്ട് സ്വരൂപിക്കാൻ പദ്ധതിയിടുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ന് എസ്ബിഐയുടെ ഓഹരികള്‍ 0.8 ശതമാനം ഉയർന്നു, ഈ വർഷം ഇതുവരെ 30.5 ശതമാനം നേട്ടമുണ്ടാക്കിയിട്ടുണ്ട്.

അതേസമയം, വ്യാജ സന്ദേശങ്ങള്‍ ലഭിക്കുന്നതിനെക്കുറിച്ച്‌ എസ്ബിഐ ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. റിവാർഡ് പോയിൻ്റ് റിഡംപ്ഷൻ അറിയിപ്പുകളെക്കുറിച്ച്‌ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്ന സന്ദേശങ്ങള്‍ വ്യാജമാണെന്ന് എസ്ബിഐ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം സന്ദേശങ്ങള്‍ തുറക്കുകയോ ലിങ്കില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യരുതെന്ന് എസ്ബിഐ ഉപഭോക്താക്കളോട് പറഞ്ഞിരുന്നു