play-sharp-fill
ബന്ധുവിന്റെ വീട്ടിൽ പോയി മടങ്ങിയ വയോധികനെ വൈക്കം ആറാട്ടുകുളങ്ങര കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി 

ബന്ധുവിന്റെ വീട്ടിൽ പോയി മടങ്ങിയ വയോധികനെ വൈക്കം ആറാട്ടുകുളങ്ങര കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി 

കോട്ടയം : വൈക്കം ആറാട്ടുകുളങ്ങര കുളത്തില്‍ വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവഞ്ചൂര്‍ കുന്നുംപുറത്ത് ഭാസ്‌ക്കരനെയാണ് (72) മരിച്ച നിലയില്‍ കണ്ടെത്തിയത് .

വര്‍ഷങ്ങളായി ഭാസ്‌കരന്‍ വൈക്കത്തുളള മകളുടെ വീട്ടിലാണ് താമസിച്ചിരുന്നത്. ഇടയക്ക് ബന്ധുവീടുകളിലും പോയി താമസിക്കാറുള്ള ഭാസ്കരൻ തിങ്കളാഴ്ച വൈകിട്ട് തവണക്കടവിലുളള  ബന്ധുവിന്റെ വീട്ടില്‍ പോയി തിരികെ വരുമ്പോൾ കാണാതാവുകയായിരുന്നു.

ചൊവാഴ്ച്ച രാവിലെയോടെ മൃതദേഹം ആറാട്ടുകുളങ്ങര കുളത്തില്‍ കണ്ടെത്തി. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ് പ്രാഥമിക അന്വേഷണത്തില്‍ ദുരൂഹതയില്ലെന്ന് അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group