വിട്ടുമാറാതെ ഭീതി, സ്ത്രീ സുരക്ഷ വട്ടപ്പൂജ്യം ; അഞ്ചുവിളക്കിന്റെ നാടെന്ന് പുകള്‍പെറ്റ ചങ്ങനാശേരിയില്‍ സാമൂഹ്യവിരുദ്ധർ അഴിഞ്ഞാടുന്നതായി ആക്ഷേപം ; പൊലീസിന്റെ വീഴ്ച തുടരുന്നതായി നാട്ടുകാർ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ചങ്ങനാശേരി : അഞ്ചുവിളക്കിന്റെ നാടെന്ന് പുകള്‍പെറ്റ ചങ്ങനാശേരിയില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങളേറുന്നു. സാമൂഹ്യവിരുദ്ധരുടെ താവളമായ ഒന്നാം നമ്പർ ബസ് സ്റ്റാൻഡില്‍ ഇതരസംസ്ഥാന തൊഴിലാളിയായ യുവാവ് മുൻഭാര്യയെ ഇന്നലെ കുത്തിവീഴ്ത്തിയതാണ് ഒടുവിലത്തെ സംഭവം.

മൂന്നാഴ്ച മുൻപ് നഗരമദ്ധ്യത്തില്‍ മാതാപിതാക്കള്‍ക്കൊപ്പം നടന്നുപോയ പെണ്‍കുട്ടിയ്ക്ക് നേരെ മൂന്നംഗസംഘം അതിക്രമം നടത്തിയിരുന്നു. പെപ്പർ സ്‌പ്രേയടിച്ച്‌ ഭീകരാന്തരീക്ഷം സൃഷ്ടിച്ച്‌ നാട്ടുകാരെയും തുരത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതികളെ അറസ്റ്റ് ചെയ്തത് മികവായി പൊലീസ് മേനിനടിക്കുമ്പോഴും കേട്ടാലറയ്ക്കുന്ന തെറിയും അശ്ലീലവുമായി ഒരുസംഘം ഇപ്പോഴും നഗരം കേന്ദ്രീകരിച്ച്‌ വിഹരിക്കുകയാണ്. ഏറെ തിരക്കുള്ള ഒന്നാം നമ്പർ ബസ് സ്റ്റാൻഡിലെ പൊലീസ് എയ്ഡ് പോസ്റ്റ് അടച്ചു പൂട്ടിയ നിലയിലാണ്.

പൊലീസ് വീഴ്ച തുടരുന്നു, വിട്ടുമാറാതെ ഭീതി

കത്തിയുമായി യുവാവിന്റെ അഴിഞ്ഞാട്ടം അറിയാതെ പോയത്

സന്ധ്യ കഴി‌ഞ്ഞാല്‍ നഗരം സാമൂഹ്യവിരുദ്ധരുടെ താവളം

കഞ്ചാവ് – മയക്കുമരുന്ന് മാഫിയ സംഘം തഴച്ചുവളരുന്നു

പ്രധാന കണ്ണികളായി ഇതരസംസ്ഥാന തൊഴിലാളികള്‍

പിങ്ക് പൊലീസിന്റെ സേവനം രാത്രിയില്‍ ലഭ്യമല്ല

നൈറ്റ് പട്രോളിംഗ് പെറ്റിയടിക്കലില്‍ മാത്രമൊതുങ്ങി

യുവതിയെ പിന്തുടർന്ന് ആക്രമിച്ച്‌ മുൻഭർത്താവ്