
സ്വന്തം ലേഖകൻ
പൊൻകുന്നം : പാലാ- പൊൻകുന്നം റോഡിൽ കൂരാലിയിൽ കാറിടിച്ച് മിനി ലോറിയുടെ പിന്നിലെ ടയറുകളും ആക്സിലും വേർപെട്ട് തെറിച്ചുപോയി. നിയന്ത്രണം വിട്ട കാർ റോഡരികിൽ നിർത്തിയിട്ടിരുന്ന മറ്റൊരു കാറിലുമിടിച്ചു.
കാർ ഓടിച്ചിരുന്ന ഇളങ്ങുളം 5–ാം മൈൽ കതിരോലിൽ അമൃതേശിന്(24) പരുക്കേറ്റു. ഇയാളെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പൈകയിൽ നിന്ന് മുണ്ടക്കയത്തേക്ക് കൈതച്ചക്കയുമായി പോയതാണ് മിനി ലോറി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പൊലീസും മോട്ടോർ വാഹനവകുപ്പുദ്യോഗസ്ഥരായ കോട്ടയം എൻഫോഴ്സ്മെന്റ് സ്ക്വാഡിലെ ആഷ കുമാർ എഎംവിഐമാരായ ജോർജ് വർഗീസ്, ദീപു, ദിനേശ്മോൻ എന്നിവർ സ്ഥലത്തെത്തി. ഫയർ ഫോഴ്സ് എത്തി ക്രെയിനുപയോഗിച്ച് വാഹനങ്ങൾ മാറ്റി. കാറിന്റെ മുൻഭാഗം പൂർണമായി തകർന്നു.



