play-sharp-fill
കോട്ടയം ചൂട്ടുവേലി ജംഗ്ഷനിൽ കെഎസ്ആർടിസി ബസ് ഇടിച്ച് ബൈക്ക് യാത്രക്കാരായ യുവാവ് തൽക്ഷണം മരിച്ചു ; മരിച്ചത് എസ് എച്ച് മൗണ്ട് സ്വദേശിയെന്ന് സൂചന

കോട്ടയം ചൂട്ടുവേലി ജംഗ്ഷനിൽ കെഎസ്ആർടിസി ബസ് ഇടിച്ച് ബൈക്ക് യാത്രക്കാരായ യുവാവ് തൽക്ഷണം മരിച്ചു ; മരിച്ചത് എസ് എച്ച് മൗണ്ട് സ്വദേശിയെന്ന് സൂചന

സ്വന്തം ലേഖകൻ

കോട്ടയം: എം സി റോഡിൽ ചൂട്ടുവേലി ജംഗ്ഷനിൽ കെഎസ്ആർടിസി ബസ് ഇടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. കോട്ടയത്ത് നിന്ന് മൈസൂരിലേക്ക് പോയ കെഎസ്ആർടിസി ശബരി എക്സ്പ്രസ്സ് ആണ് അപകടത്തിൽപ്പെട്ടത്.

അപകടത്തെ തുടർന്ന് ബൈക്ക് യാത്രക്കാരനായ യുവാവ് തൽക്ഷണം മരിച്ചു .യുവാവിന്റെ തലയിലൂടെ ബസ് കയറിയിറങ്ങുകയായിരുന്നു. എസ് എച്ച് മൗണ്ട് സ്വദേശി ബബീഷ് എന്നയാളുടെ ലൈസൻസ് സംഭവ സ്ഥലത്ത് നിന്നും കിട്ടിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടസ്ഥലത്തെ കെഎസ്ആർടിസി ബസ് നടുറോഡിൽ കിടക്കുന്നതിനാൽ വൻ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത് ഗാന്ധിനഗർ പോലീസ് സ്ഥലത്തെത്തി യുവാവിന്റെ മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.