video
play-sharp-fill

പൂരം നടത്തിപ്പിലെ വീഴ്ച ; തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണറെ മാറ്റി

പൂരം നടത്തിപ്പിലെ വീഴ്ച ; തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണറെ മാറ്റി

Spread the love

തൃശൂര്‍ : സിറ്റി പൊലീസ് കമ്മീഷ്ണര്‍ ആയിരുന്ന അങ്കിത് അശോകന് സ്ഥലംമാറ്റം. ഇളങ്കോ ആണ് പുതിയ  സിറ്റി പൊലീസ് കമ്മീഷ്ണര്‍. അങ്കിതിന് പുതിയ നിയമനം നല്‍കിയിട്ടില്ല. പൊലീസിന്റെ അനാവശ്യ നിയന്ത്രണങ്ങളാണ് തൃശൂര്‍ പൂരം പ്രതിസന്ധിയില്‍ ആക്കിയതെന്ന് വലിയ വിമര്‍ശനം നേരത്തെ തന്നെ ഉയര്‍ന്നിരുന്നതിന് പിന്നാലെയാണ് സ്ഥലമാറ്റം.

തൃശൂര്‍ പൂരത്തില്‍ കമ്മീഷ്ണറുടെ നടപടികള്‍ ഏറെ വിവാദമായിരുന്നു.ആനകള്‍ക്ക് പട്ട കൊണ്ടുവരുന്നവരെയും കുടമാറ്റത്തിന് കുട കൊണ്ടുവരുന്നവരെയും പൊലീസ് തടയുന്ന ദൃശ്യങ്ങളടക്കം പുറത്ത് വന്നിരുന്നു. തൃശ്ശൂര്‍ സിറ്റി പൊലീസ് കമ്മീഷ്ണറായിരുന്ന അങ്കിത് അശോകിന്റെ നേതൃത്വത്തിലാണ് പട്ടയും കുടയും കൊണ്ടുവരുന്നവരെ തടഞ്ഞതെന്ന് അന്നത്തെ ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു.

തിരുവമ്പാടിയുടെ കുടമാറ്റത്തിനുള്ള ശ്രീരാമന്റെ കുട കൊണ്ടുവന്നവരെയും പൊലീസ് തടഞ്ഞിരുന്നു. എന്നാല്‍ ഒരു പട്ടയോ കുടയോ കൊണ്ട് നിരവധി പേര്‍ അകത്തു കടക്കാന്‍ ശ്രമിച്ചപ്പോഴാണ് തടഞ്ഞതെന്നാണ് കമ്മീഷ്ണര്‍ നല്‍കിയ വിശദീകരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group