
സ്വന്തം ലേഖകൻ
ദില്ലി: മൂന്നാം എൻഡിഎ സർക്കാരിന്‍റെ സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ക്ഷണിക്കാത്തതിന്‍റെ പേരിലും ക്ഷണം ലഭിച്ചിട്ടും പോകാത്തത്തിന്‍റെ പേരിലും വിവിധ രാഷ്ട്രീയ കക്ഷികൾ വാർത്തകളിൽ നിറഞ്ഞിരുന്നു. എന്നാൽ സത്യപ്രതിജ്ഞാ ചടങ്ങിന് എത്തിയ ക്ഷണിക്കപ്പെടാത്ത ഒരു അതിഥിയെ കണ്ട് ഞെട്ടിയിരിക്കുകയാണ് സോഷ്യൽ മീഡിയ.
രാഷ്ട്രപതി ഭവനിൽ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്നതിനിടെ വേദിക്ക് പിന്നിലൂടെ പുള്ളിപ്പുലിയെന്ന് സംശയിക്കുന്ന ഒരു മൃഗം കടന്നു പോകുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയൽ വൈറലാകുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മധ്യപ്രദേശിൽ നിന്നുള്ള എംപി, ദുർഗാ ദാസ് ഉയ്കെ സത്യപ്രതിജ്ഞ ചെയ്ത് ഒപ്പിടുമ്പോഴായിരുന്നു സംഭവം. വേദിക്ക് പിന്നിലൂടെ പുള്ളിപ്പുലിയെന്ന് തോന്നിക്കുന്ന ഒരു മൃഗം നടന്ന് പോകുന്നത് വീഡിയോയിൽ കാണാം. പിറകിലെ കോണിപ്പടിയിൽ അജ്ഞാത മൃഗം ചുറ്റിപ്പറ്റി നടക്കുന്നതാണ് വീഡിയോയിൽ കാണുന്നത്. ഇത് പുള്ളിപ്പുലിയാണെന്നാണ് ചിലർ പറയുന്നത്.
https://twitter.com/i/status/1800035985108963517
അതേസമയം ആ വീഡിയോ എഡിറ്റഡ് ആണെന്നും ചിലർ വാദിക്കുന്നുണ്ട്. രാഷ്ട്രപതി ഭവനിരിക്കുന്ന റെയ്സീന കുന്നിനോട് ചുറ്റപ്പെട്ട് വന പ്രദേശമാണ്. അതിനാൽ വീഡിയോയിൽ കാണുന്നത് പുള്ളിപ്പുലിയോ കാട്ടുപൂച്ചയോ ആകാമെന്നാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്ന കമന്‍റുകൾ.