
ഡൽഹി: ലോകസഭാ തെരെഞ്ഞെടുപ്പിലെ കനത്ത പരാജയം വിലയിരുത്തി സിപിഎം പോളിറ്റ്ബ്യൂറോ. ഡൽഹിയിൽ നടന്ന പി ബി യോഗത്തിലാണ് പാർട്ടി സ്വയം വിലയിരുത്തൽ നടത്തിയത്.
കേരളത്തിലെ പരാജയത്തെക്കുറിച്ച് ആഴത്തിൽ പഠിക്കണമെന്നും ബിജെപിയുടെ വളർച്ച തിരിച്ചറിയാൻ പാർട്ടിക്ക് കഴിഞ്ഞില്ലെന്നും പോളിറ്റ് ബ്യൂറോയിൽ വിമർശനങ്ങൾ ഉയർന്നു. നിലവിൽ തുടർച്ചയായ രണ്ട് തെരെഞ്ഞെടുപ്പുകളിൽ പാർട്ടിക്ക് കേരളത്തിൽ വൻ പരാജയമാണ് നേരിടേണ്ടിവന്നത്.
2019ലും 2024ലും വീഴ്ചയുടെ ആഴം കൂടുകയായിരുന്നു. കണ്ണൂരിലടക്കം പാർട്ടി ഗ്രാമങ്ങളിൽ സിപിഎമ്മിന് വോട്ട് ചോർന്നു. ഇവിടങ്ങളിലൊക്കെ ബിജെപി വളർന്നു എന്നാണ് വിലയിരുത്തപ്പെടുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മുഖ്യമന്ത്രിയുടെയും എം വി ഗോവിന്ദന്റെയും മണ്ഡലങ്ങളിൽ ബിജെപി കൂടുതൽ വോട്ട് നേടിയത് പരക്കെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഇത്തരത്തിൽ ബിജെപിയുടെ വളർച്ച ചർച്ച ചെയ്യപ്പെടാതെ പോയത് എന്തുകൊണ്ടാണെന്നും പോളിറ്റ് ബ്യൂറോയിൽ ആക്ഷേപമുയർന്നു.