നായ്ക്കളുടെ ആക്രമണത്തിൽ നിന്നും രക്ഷ നേടി പാടത്തേക്ക് ചാടിയ 17 കാരിക്ക് പരിക്ക്: 17000 രൂപയുടെ ഫോണും നഷ്ടപ്പെട്ടു: വെള്ളത്തിൽ നിന്ന് രക്ഷപെടുത്തിയ യുവാവിനും നഷ്ടപ്പെട്ടു 1000 രൂപ: സംഭവം കുമരകത്ത്

Spread the love

 

കുമരകം : നായ്ക്കളുടെ ആക്രമണത്തിൽ നിന്നും രക്ഷ നേടി പാടത്തേക്ക് ചാടിയ 17 കാരിയായ വിദ്യാർത്ഥിനിയുടെ കൈക്ക് പരിക്കേറ്റു. പാടത്തു നിറഞ്ഞു കിടന്ന വെള്ളത്തിലേക്ക് ചാടിയ പെൺകുട്ടിയെ സമീപ വാസി രക്ഷപ്പെടുത്തി.
ഇന്നലെ വൈകുന്നേരം കുമരകം കണ്ണാടിച്ചാൽ ജംഗ്ഷനിൽ നിന്നും കൊല്ലകരിയിലുള്ള വീട്ടിലേക്ക് നടന്നു പോയ പെൺകുട്ടിയുടെ പിന്നാലെ മൂന്ന് നായ്ക്കൾ പാഞ്ഞെത്തുകയായിരുന്നു.

ഭയപ്പെട്ട പെൺകുട്ടി രക്ഷപ്പെടാനായി കണ്ണാടിച്ചാൽ പാടത്തെ വെള്ളത്തിലേക്ക് ചാടുകയായിരുന്നു.

കുമരകം അഞ്ചാം വാർഡിൽ ഇടച്ചിറ സുനിൽ ചാക്കോയുടേയും നിഷാ സുനിലിന്റെയും മകൾ അൻസു സുനിൽ (17) ആണ് നായ്ക്കളുടെളുടെ ആക്രമണത്തിൽ നിന്നും രക്ഷപെടാൻ ജലനിരപ്പേറിയ പാടത്തേക്ക് ചാടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയത്ത് ദൈവാലയത്തിൽ പോയി മടങ്ങുമ്പോഴാണ് ഒരു വീട്ടിലെ നായ്ക്കൾ മതിലിന്റെ വിടവിലൂടെ വഴിയിലെത്തി ആക്രമിക്കാൻ ശ്രമിച്ചത്. ഭയന്ന് കരഞ്ഞ കുട്ടിയെ സംഭവ സ്ഥലത്തിന് സമീപവാസിയായ കൊട്ടാരത്തിൽ ജയമോനെത്തിയാണ് വെള്ളത്തിൽ നിന്ന് രക്ഷിച്ചത്.

ഇന്നലെ വൈകുന്നേരം അഞ്ചിനായിരുന്നു സംഭവം. കുട്ടിയെ രക്ഷിക്കാനെത്തിയ ജയമോന്റെ 1000 രൂപാ നഷ്‌ടപ്പെട്ടു. അൻസുവിന്റെ 17,000 രൂപാ വിലയുള്ള മൊബൈൽ ഫോണും നഷ്‌ടപ്പെട്ടു. പാടത്തിന്റെ കൽക്കെട്ടിൽ ഇടിച്ച് പെൺകുട്ടിയുടെ കൈയ്ക്ക് ചെറിയ പരുക്കേറ്റിട്ടുണ്ട്.