play-sharp-fill
ചരിത്ര വിജയം നേടിയിട്ടും സുരേഷ് ​ഗോപിയെ ഒതുക്കിയെന്ന് ബിജെപി, ക്യാബിനെറ്റ് പദവി പ്രതീക്ഷിച്ചിടത്ത് കിട്ടിയത് സഹമന്ത്രിസ്ഥാനം, അതൃപ്തി പരസ്യമാക്കാതെ താരം, അഭിനയിക്കാനുള്ള സൗകര്യത്തിനാണ് സഹമന്ത്രിസ്ഥാനം നൽകിയതെന്ന് നേതൃത്വം

ചരിത്ര വിജയം നേടിയിട്ടും സുരേഷ് ​ഗോപിയെ ഒതുക്കിയെന്ന് ബിജെപി, ക്യാബിനെറ്റ് പദവി പ്രതീക്ഷിച്ചിടത്ത് കിട്ടിയത് സഹമന്ത്രിസ്ഥാനം, അതൃപ്തി പരസ്യമാക്കാതെ താരം, അഭിനയിക്കാനുള്ള സൗകര്യത്തിനാണ് സഹമന്ത്രിസ്ഥാനം നൽകിയതെന്ന് നേതൃത്വം

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി തെരെഞ്ഞെടുപ്പിൽ മൂന്നാം വിജയം കൈവരിച്ചപ്പോൾ വിജയപ്രസം​ഗത്തിൽ കേരളത്തിൽ ബിജെപി അക്കൗണ്ട് തുറന്നതിനെ പറ്റി പ്രത്യേകം എടുത്തുപറഞ്ഞിരുന്നു. സുരേഷ് ​ഗോപിയുടെ പേര് പറയാതെ പ്രശംസിക്കുകയും ചെയ്തിരുന്നു.

ഇതോടെ ക്യാബിനെറ്റ് പദവിയോടെ മന്ത്രിസ്ഥാനം ലഭിക്കുമെന്ന പ്രതീക്ഷകൾ ആയിരുന്നു അണികൾക്ക്. എന്നാൽ, ചരിത്ര വിജയം നേടിയിട്ടും ഇന്നലെ സുരേഷ്‌ഗോപി സത്യപ്രതിജ്ഞ ചെയ്തത് കേന്ദ്രസഹമന്ത്രിയായാണ്. അർഹിച്ച പരി​ഗണന സുരേഷ് ​ഗോപിയ്ക്ക് ലഭിച്ചില്ലെന്നാണ് ബിജെപി പ്രവർത്തകർ പറയുന്നത്.


പുറമേ പ്രകടിപ്പിക്കാൻ ഇല്ലെങ്കിലും കേന്ദ്രമന്ത്രിസഭയില്‍ അർഹമായ പരിഗണന ലഭിക്കാതെ പോയതില്‍ സുരേഷ് ഗോപിയും അതൃപ്തനാണ്. തൃശ്ശൂരില്‍ മിന്നും വിജയം നേടി ബിജെപി കേരളത്തില്‍ ലോക്‌സഭാ അക്കൗണ്ട് തുറന്നിട്ടും സഹമന്ത്രി സ്ഥാനം മാത്രം നല്‍കിയതിലാണ് സുരേഷ് ഗോപിക്ക് അതൃപ്തിയുള്ളത്. മോദിയോട് അടുത്ത ബന്ധം പുലർത്തുന്ന സുരേഷ് ഗോപി കേന്ദ്രമന്ത്രിസ്ഥാനം ഉറപ്പിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ ലഭിച്ചത് സ്വതന്ത്ര ചുമതലയില്ലാത്ത സഹമന്ത്രി സ്ഥാനം മാത്രമാണ്. ഒപ്പം സുരേഷ് ഗോപിയുടെ തൃശൂരിലെ വിജയത്തില്‍ ക്രൈസ്തവ സമൂഹത്തില്‍ നിന്ന് കിട്ടിയ പിന്തുണക്കുള്ള മറുപടിയായി ജോർജ് കുര്യനും സഹ മന്ത്രിസ്ഥാനം ലഭിച്ചു. തൃശ്ശൂരില്‍ എല്‍ഡിഎഫിനെയും യുഡിഎഫിനെയും തറപറ്റിച്ച്‌ നേടിയ വിജയത്തിന്റെ മാധുര്യത്തില്‍ കല്ലുകടിയാകുകയാണ് സുരേഷ് ഗോപിയുടെ അതൃപ്തി.

അതേസമയം സുരേഷ് ഗോപി സാംസ്‌കാരിക മന്ത്രാലയത്തിലേക്കെന്ന് സൂചന. ജോർജ് കുര്യന് വിദേശകാര്യമോ ന്യൂനപക്ഷ ക്ഷേമ സഹമന്ത്രി സ്ഥാനമോ കിട്ടിയേക്കും. സിനിമയില്‍ അഭിനയിക്കാൻ ഉള്ള സൗകര്യം കണക്കില്‍ എടുത്താണ് സുരേഷ് ഗോപിക്ക് സഹമന്ത്രി സ്ഥാനം നല്‍കിയതെന്നാണ് ബിജെപി നേതൃത്വം നല്‍കുന്ന വിശദീകരണം.

നേരത്തെ തന്നെ സിനിമയുടെ തിരക്കുകള്‍ താരം കേന്ദ്രനേതൃത്വത്തെ ബോധിപ്പിച്ചിരുന്നു. ഇന്നലെയാണ് രാഷ്ട്രപതി ഭവന്റെ അങ്കണത്തില്‍ ആയിരങ്ങളെ സാക്ഷിയാക്കിയാണ് സുരേഷ് ഗോപിയും, ജോർജ്ജ് കുര്യനും സത്യവാചകം ചൊല്ലി അധികാരമേറ്റത്. സത്യപ്രതിജ്ഞ ചെയ്യുംവരെ പദവി രഹസ്യമായിരുന്നു.

മോദി വിളിച്ചതിന് പിന്നാലെ തിരുവനന്തപുരത്ത് നിന്ന് കുടുംബസമേതമാണ് സുരേഷ് ഗോപി ഡല്‍ഹിയിലെത്തിയത്. രാവിലെ ഡല്‍ഹിയിലെത്തിയ കേരളഹൗസിലെത്തിയ ജോർജ്ജ് കുര്യൻ വിവരം രഹസ്യമാക്കി വച്ചു. പ്രധാനമന്ത്രിയുടെ വസതിയില്‍ നടന്ന ചായസത്ക്കാരത്തില്‍ പങ്കെടുത്തിന് പിന്നാലെയാണ് മന്ത്രിസഭയിലേക്കെന്ന് വ്യക്തമായത്.