video
play-sharp-fill

1 C
Alba Iulia
Friday, May 16, 2025
HomeLocalKottayamകേംബ്രിഡ്ജ് മേയർ കോട്ടയം സ്വദേശി ബൈജു തിട്ടാലയ്ക്ക് മലയാളി അസോസിയേഷന്റെ പ്രൗഢോജ്വലമായ സ്വീകരണം.

കേംബ്രിഡ്ജ് മേയർ കോട്ടയം സ്വദേശി ബൈജു തിട്ടാലയ്ക്ക് മലയാളി അസോസിയേഷന്റെ പ്രൗഢോജ്വലമായ സ്വീകരണം.

Spread the love

 

കോട്ടയം: കേംബ്രിഡ്‌ജ് മേയറായി തെരെഞ്ഞെടുക്കപ്പെട്ട കോട്ടയം സ്വദേശി അഡ്വ. ബൈജു തിട്ടലയ്ക്കു
കേംബ്രിഡ്ജ് മലയാളി അസോസിയേഷൻറെ ആഭിമുഖ്യത്തിൽ പ്രൗഢോജ്വലമായ സ്വീകരണം നൽകി. കേംബ്രിഡ്‌ജിലുള്ള സെൻറ് തോമസ് ഹാളിൽ വച്ച് നടന്ന സ്വീകരണ യോഗത്തിലേക്ക് അതിഥികളെ താലപ്പൊലിയോടെ സ്വീകരിച്ചു. തുടർന്ന് നടന്ന സ്വീകരണ സമ്മേളനത്തിൽ കേംബ്രിഡ്ജ് മലയാളീ അസ്സോസ്സിയേഷൻ പ്രസിഡന്റ് എബ്രഹാം ലൂക്കോസ് അധ്യക്ഷത വഹിച്ചു.

കേംബ്രിഡ്ജ് പാർലമെന്റ് മെമ്പർ ഡാനിയേൽ ഷൈനെർ സ്വീകരണ സമ്മേളനം ഉത്‌ഘാടനം ചെയ്തു. ഇംഗ്ലണ്ടിന്റെ അക്ഷര

നഗരിയെന്നറിയപ്പെടുന്ന കേംബ്രിഡ്ജിൽ ഇന്ന് നിലവിലുള്ള ഏക സാംസ്‌കാരിക സംഘടന എന്ന നിലയിലാണ് പുതുതായി കേംബ്രിഡ്ജ് മേയറായി തെരെഞ്ഞെടുക്കപ്പെട്ട മേയറിന് സ്വീകരണ പരിപാടി സംഘടിപ്പിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മേയറിനു ആശംസ നേർന്നുകൊണ്ട് സോണി ജോർജ്, മഞ്ജു ബിനോയ്, ഇന്ദു ഫ്രാൻസിസ്, വിദ്യാ പ്രകാശ് എന്നിവർ സംസാരിച്ചു. സെക്രട്ടറി മിനി ജോൺ സ്വാഗതവും, എക്സിക്യൂട്ടീവ് മെമ്പർ ജിജോ ജോർജ് നന്ദിയും പറഞ്ഞു.

തനിക്ക് ലഭിച്ച സ്വീകരണം വലിയ ഒരു അംഗീകാരമായി കാണുന്നുവെന്ന് മറുപടി പ്രസംഗത്തിൽ അഡ്വ. ബൈജു തിട്ടാല പറഞ്ഞു 20 വർഷം മുമ്പ് കേംബ്രിഡ്ജിൽ എത്തിയ താൻ കടന്നുവന്ന വഴികളും അവിടെ അഭിമുഖീകരിച്ച പ്രതിസന്ധികളും, ആ പ്രതിസന്ധികളിലൂടെ വിജയത്തിലെത്തിയതും വിശദീകരിച്ചു.

കൂടാതെ തൻ്റെ രാഷ്ട്രീയ വഴികളിൽ കമ്മ്യുണിറ്റിയിൽ നിന്നും അകമൊഴിഞ്ഞ
പ്രോത്സാഹവും, സഹായവും ലഭിച്ചതായും അദ്ദേഹം പറഞ്ഞു. തുടർന്നും മുൻപോട്ടുള്ള പ്രയാണത്തിൽ ഒരു കൈത്താങ്ങായി കേംബ്രിഡ്ജ് മലയാളി കമ്മ്യുണിറ്റി കൂടെയുണ്ടാകണമെന്ന് അഭ്യർത്ഥിച്ചു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments