മൂന്നാം മോദി സര്‍ക്കാര്‍; രാഷ്ട്രപതി ഭവൻ അങ്കണത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ് 72 അംഗ മന്ത്രിസഭ; കേന്ദ്രമന്ത്രിയായി ചുമതലയേറ്റ് മലയാളത്തിന്റെ സുരേഷ് ഗോപിയും ജോര്‍ജ് കുര്യനും ; നരേന്ദ്രമോദിക്കൊപ്പം സഭയിൽ 30 കാബിനറ്റ് മന്ത്രിമാർ; സ്വതന്ത്ര ചുമതയുള്ള അഞ്ചുപേർ; 36 പേർ സഹമന്ത്രിമാർ, അറിയാം വിശദവിവരങ്ങൾ
സ്വന്തം ലേഖകൻ
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി നയിക്കുന്ന സർക്കാരിൽ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത് 72 മന്ത്രിമാർ. രാഷ്ട്രപതി ഭവനിലെ പ്രൗഢഗംഭീരമായ ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുർമു നരേന്ദ്ര മോദിക്ക് സത്യവാചകം ചൊല്ലികൊടുത്തതോടെ മൂന്നാം മോദി സർക്കാർ യാഥാർഥ്യമായി.
ബിജെപിയുടെ അതികായന്മാരായ നേതാക്കള്‍ അടക്കം 72 അംഗ മന്ത്രിസഭയാണ് അധികാരമേറ്റത്. 30 കാബിനറ്റ് മന്ത്രിമാർ. ആറ് പേർക്ക് സ്വതന്ത്ര ചുമതല. 36 പേർ സഹമന്ത്രിമാർ എന്നിവർ ഉള്‍പ്പെട്ടതാണ് മൂന്നാം മോദി സർക്കാർ.
Whatsapp Group 1 | Whatsapp Group 2 |Telegram Group
രാഷ്ട്രത്തലവന്മാരും എൻഡിഎ നേതാക്കളും മറ്റു വിശിഷ്ടാതിഥികളുമടക്കം എണ്ണായിരത്തോളം പേർ രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങിനു സാക്ഷിയായി. ജവാഹർലാല്‍ നെഹ്‌റുവിനു ശേഷം തിരഞ്ഞെടുപ്പിലൂടെ തുടർച്ചയായി മൂന്ന് തവണ പ്രധാനമന്ത്രിയാകുന്ന ആദ്യത്തെയാളാണ് നരേന്ദ്ര മോദി. സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി ഞായറാഴ്ച രാവിലെ രാജ്ഘട്ടും യുദ്ധ സ്മാരകവും അടല്‍ ബിഹാരി വാജ്‌പേയിയുടെ സ്മൃതികുടീരവും സന്ദർശിച്ച ശേഷമാണ് മോദി സത്യപ്രതിജ്ഞയ്‌ക്കെത്തിയത്.
നരേന്ദ്ര മോദിയെ രാഷ്ട്രപതി 7.23ന് സത്യപ്രതിജ്ഞയ്ക്കായി ക്ഷണിച്ചു. ദൈവനാമത്തിലാണ് മോദി സത്യപ്രതിജ്ഞ ചെയ്തത്. സത്യവാചകം പൂർത്തിയായപ്പോള്‍ സദസില്‍നിന്ന് കരഘോഷമുയർന്നു. മുതിർന്ന നേതാവ് രാജ്‌നാഥ് സിങ് രണ്ടാമതായി സത്യപ്രതിജ്ഞ ചെയ്തു. മൂന്നാമതായി അമിത്ഷായും നാലാമതായി നിതിൻ ഗഡ്ഗരിയും സത്യപ്രതിജ്ഞ ചെയ്തു. പാർട്ടി അധ്യക്ഷൻ ജെ.പി.നഡ്ഡയും മന്ത്രിസഭയില്‍ ഇടംപിടിച്ചു.
ദേശീയ അദ്ധ്യക്ഷനായ ജെ.പി നഡ്ഡ കേന്ദ്ര മന്ത്രിസഭയിലേക്ക് തിരിച്ചെത്തി. കൂടാതെ മദ്ധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനും കാബിനറ്റ് മന്ത്രിയായി ചുമതലയേറ്റു. ഇതിന് പിന്നാലെ നിർമലാ സീതാരാമനാണ് സത്യപ്രതിജ്ഞ ചൊല്ലിയത്. നിലവില്‍ രാജ്യസഭാംഗമായ നിർമല, കാബിനറ്റില്‍ കഴിഞ്ഞ അഞ്ച് വർഷം ധനവകുപ്പ് കൈകാര്യം ചെയ്ത നേതാവാണ്.
മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ, നിർമല സീതാരാമൻ, എസ് ജയശങ്കർ, മനോഹർ ലാല്‍ ഖട്ടാർ, എച്ച് ഡി കുമാരസ്വാമി, പീയുഷ് ഗോയല്‍, ധർമ്മേന്ദ്ര പ്രധാൻ, ജിതൻ റാം മാഞ്ചി, രാജീവ് രഞ്ജൻ സിങ്, സർബാനന്ദ് സോനോവാള്‍, വീരേന്ദ്രകുമാർ, റാം മോഹൻ നായിഡു, പ്രഹ്ലാദ് ജോഷി, ജുവല്‍ ഒറാം, ഗിരിരാജ് സിങ്, അശ്വിനി വൈഷ്ണവ്, ജോതിരാദിത്യ സിന്ധ്യ, ഭൂപേന്ദ്ര യാദവ്, ഗജേന്ദ്ര ഷെഖാവത്ത്, അന്നപൂർണ ദേവി, കിരണ്‍ റിജിജു, ഹർദീപ് സിങ് പുരി എന്നിവരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.
മൻസൂഖ് മാണ്ഡവ്യ, ഡോ. വീരേന്ദ്ര കുമാർ, ജുവാല്‍ ഓറം, സിആർ പാട്ടീല്‍, ജി. കിഷൻ റെഡ്ഡി, ജെഡിയുവിന്റെ ലല്ലൻ സിങ്, രാജീവ് രഞ്ജൻ, എച്ച്‌എഎം നേതാവ് ജിതൻ റാം മാഞ്ചി, ടിഡിപിയുടെ രാം മോഹൻ നായിഡു, എല്‍ജെപി അദ്ധ്യക്ഷൻ ചിരാഗ് പാസ്വാൻ എന്നിവരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
ഏറെ നീണ്ട കാത്തിരിപ്പിന് ഒടുവില്‍ മൂന്നാം മോദി മന്ത്രി സഭയില്‍ സഹമന്ത്രിയായി തൃശ്ശൂർ എംപി. സുരേഷ് ഗോപി സത്യപ്രതിജ്ഞ ചെയ്തു. 51-മതായാണ് സുരേഷ് ഗോപി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. കേരളത്തില്‍ നിന്ന് സുരേഷ് ഗോപിയും ജോർജ് കുര്യനും കേന്ദ്രമന്ത്രിമാരായിട്ടുണ്ട്.
കാബിനറ്റ് മന്ത്രിമാർ
രാജ്നാഥ് സിംഗ്
അമിത് ഷാ
നിതിൻ ഗഡ്കരി
ജെ.പി നദ്ദ
ശിവരാജ് സിംഗ് ചൗഹാൻ
നിർമല സീതാരാമൻ
എസ്.ജയശങ്കർ
മനോഹർ ലാൽ ഖട്ടർ
എച്ച്.ഡി കുമാരസ്വാമി
പിയൂഷ് ഗോയൽ
ധർമ്മേന്ദ്ര പ്രധാൻ
ജിതൻ റാം മാഞ്ചി
രാജീവ് രഞ്ജൻ സിംഗ് എന്ന ലാലൻ സിംഗ്
സർബാനന്ദ സോനോവാൾ
ഡോ.വീരേന്ദ്ര കുമാർ
കിഞ്ജരാപ്പു രാം മോഹൻ നായിഡു
പ്രഹ്ലാദ് ജോഷി
ജുവൽ ഓറം
ഗിരിരാജ് സിംഗ്
അശ്വിനി വൈഷ്ണവ്
ജ്യോതിരാദിത്യ സിന്ധ്യ
ഭൂപേന്ദർ യാദവ്
ഗജേന്ദ്ര സിംഗ് ഷെഖാവത്ത്
അന്നപൂർണാ ദേവി
കിരൺ റിജിജു
ഹർദീപ് സിംഗ് പുരി
മൻസുഖ് മാണ്ഡവ്യ
ജി കിഷൻ റെഡ്ഡി
ചിരാഗ് പാസ്വാൻ
സി ആർ പാട്ടീൽ
സ്വതന്ത്ര ചുമതലയുള്ള
സംസ്ഥാന മന്ത്രിമാർ
റാവു ഇന്ദർജിത് സിംഗ്
ജിതേന്ദ്ര സിംഗ്
അർജുൻ റാം മേഘ്‌വാൾ
പ്രതാപറാവു ഗണപതിറാവു ജാദവ്
ജയന്ത് ചൗധരി
സഹമന്ത്രിമാർ
ജിതിൻ പ്രസാദ
ശ്രീപദ് നായിക്
പങ്കജ് ചൗധരി
കൃഷൻ പാൽ ഗുർജാർ
രാംദാസ് അത്താവലെ
രാം നാഥ് താക്കൂർ
നിത്യാനന്ദ് റായ്
അനുപ്രിയ പട്ടേൽ
വി.സോമണ്ണ
ഡോ ചന്ദ്രശേഖർ പെമ്മസാനി
എസ്പി സിംഗ് ബാഗേൽ
ശോഭ കരന്ദ്‌ലാജെ
കീർത്തി വർധൻ സിംഗ്
ബി.എൽ വർമ
ശന്തനു താക്കൂർ
സുരേഷ് ഗോപി
എൽ.മുരുകൻ
അജയ് തംത
ബന്ദി സഞ്ജയ് കുമാർ
കമലേഷ് പാസ്വാൻ
ഭഗീരഥ് ചൗധരി
സതീഷ് ചന്ദ്ര ദുബെ
സഞ്ജയ് സേത്ത്
രവ്നീത് സിംഗ് ബിട്ടു
ദുർഗാ ദാസ് ഉയികെ
രക്ഷ ഖഡ്സെ
സുകാന്ത മജുംദാർ
സാവിത്രി താക്കൂർ
തോഖൻ സാഹു
രാജ്ഭൂഷൻ ചൗധരി
ഭൂപതിരാജു ശ്രീനിവാസ വർമ്മ
ഹർഷ് മൽഹോത്ര
നിമുബെൻ ജയന്തിഭായ് ബംഭനിയ
മുരളീധർ മോഹൽ
ജോർജ് കുര്യൻ
പബിത്ര മാർഗരിറ്റ