play-sharp-fill
കേരളത്തിൽ നിന്ന് രണ്ട് കേന്ദ്രമന്ത്രിമാർ ; മൂന്നാം മോദി മന്ത്രിസഭയില്‍ സുരേഷ് ഗോപിക്കൊപ്പം ജോര്‍ജ്ജ് കുര്യനും മന്ത്രിയാവും ;ക്രൈസ്തവ വിഭാഗങ്ങളെ ഒപ്പം നിർത്തുക എന്ന ലക്ഷ്യത്തോടെയാണ് ദേശീയ ന്യൂനപക്ഷ കമ്മീഷൻ വൈസ് ചെയർമാനായി പ്രവർത്തിച്ചിരുന്ന ജോർജ്ജ് കുര്യനെ മന്ത്രിയാക്കുന്നത്

ന്യൂഡല്‍ഹി : കേരളത്തിൽ നിന്ന് രണ്ട് കേന്ദ്രമന്ത്രിമാർ. സുരേഷ് ഗോപിക്ക് പുറമേ ബിജെപി നേതാവ് ജോർജ്ജ് കുര്യനും കേന്ദ്ര മന്ത്രിയാവും.

കേരളത്തിലെ ക്രൈസ്തവ വിഭാഗങ്ങളെ ഒപ്പം നിർത്തുക എന്ന ലക്ഷ്യത്തോടെയാണ് ദേശീയ ന്യൂനപക്ഷ കമ്മീഷൻ വൈസ് ചെയർമാനായി പ്രവർത്തിച്ചിരുന്ന ജോർജ്ജ് കുര്യനെ മന്ത്രിയാക്കുന്നത്. ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ കൂടി സമ്മതത്തോടെയാണ് കുര്യനെ മന്ത്രിയാക്കുന്നത്. ദ്വീർഘകാലമായി ബിജെപിക്കൊപ്പം ഉറച്ചു നില്‍ക്കുന്ന നേതാവാണ് കുര്യൻ. നിലവില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് അദ്ദേഹം.

തൃശ്ശൂരില്‍ സുരേഷ് ഗോപിയുടെ വിജയത്തില്‍ ക്രൈസ്തവ സമുദായത്തിന് പങ്കുണ്ടെന്ന് വ്യക്തമായ പശ്ചാത്തലത്തിലാണ് കുര്യനെ കേന്ദ്രമന്ത്രിയാക്കാൻ തീരുമാനിച്ചത്. നേരത്തെ തന്നെ കേരളത്തില്‍ നിന്ന് മറ്റൊരു കേന്ദ്രമന്ത്രികൂടി ഉണ്ടാകുമെന്ന് റിപ്പോർട്ട് പുറത്തുവന്നിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിജയിക്കാനായില്ലെങ്കിലും അനില്‍ ആന്റണിക്ക് മണ്ഡലത്തില്‍ കാര്യമായ സ്വാധീനം ചെലുത്താൻ കഴിഞ്ഞു എന്നാണ് ബിജെപി കേന്ദ്രനേതൃത്വത്തിന്റെ വിലയിരുത്തിയത്. എന്നാല്‍, ജൂനിയറായ അനില്‍ ആന്റണിക്ക് കാര്യങ്ങള്‍ അനുകൂലമായില്ല. ബിജെപിയിലെ ദേശീയ നേതൃത്വവുമായുള്ള അടുത്ത ബന്ധം പരിഗണിച്ചാണ് കുര്യന് മന്ത്രിസ്ഥാനം നല്‍കിയിരിക്കുന്നത്.