രാജ്യാന്തര അവയവക്കടത്തു കേസിൽ പാലക്കാട് സ്വദേശിയെ മാപ്പ് സാക്ഷിയാക്കും, സ്വന്തം വൃക്ക വിറ്റ് ഒളിവിലായിരുന്നയാൾ പോലീസ് കസ്റ്റഡിയിൽ
കൊച്ചി: രാജ്യാന്തര അവയവക്കടത്തു കേസിലെ പ്രതിയെ മാപ്പുസാക്ഷിയാക്കും. പാലക്കാട് സ്വദേശി ഷമീറിനെയാണ് ഇറാനിലേക്കുളള അവയവക്കടത്തു കേസിൽ മാപ്പുസാക്ഷിയാക്കുന്നത്.
ടെഹ്റാനിൽപ്പോയി സ്വന്തം വൃക്ക വിൽക്കുകയാണ് ഷമീർ ചെയ്തത്. ഷമീറിന് വയവക്കടത്തു റാക്കറ്റുമായി സംബന്ധിച്ച പ്രവർത്തനങ്ങൾ എന്തെല്ലാമാണെന്ന് നന്നായി അറിയാമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.
ഇക്കാര്യം പരിഗണിച്ചാണ് ഷമീറിനെ മാപ്പുസാക്ഷിയാക്കാൻ തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ ഏപ്രിൽ മാസത്തിൽ ഇറാനിലേക്ക് പോയ ഷമീർ മേയ് പതിനെട്ടിനാണ് തിരിച്ചെത്തിയത്. തുടർന്ന് ഒളിവിലായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ശസ്ത്രക്രിയയ്ക്ക് ശേഷം ആരോഗ്യസ്ഥിതി മോശമായെന്നാണ് ഷമീർ ചോദ്യം ചെയ്യലിൽ പോലീസിനോട് പറഞ്ഞത്. കഴിഞ്ഞ ദിവസമാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. ചോദ്യം ചെയ്ത് വരികയാണ്.
Third Eye News Live
0