play-sharp-fill
സുരേഷ് ഗോപി കേന്ദ്ര മന്ത്രിയാകും ; ഉടൻ ഡൽഹിയിലെത്താൻ മോദിയുടെ ഫോൺ കോൾ ; തിരുവനന്തപുരത്ത് നിന്ന് ബാംഗ്ലൂരിലേക്കും , ബാംഗ്ലൂരിൽ നിന്ന് ചാർട്ടേഡ് ഫ്ലൈറ്റിൽ ഡൽഹിയിലേക്കും താരം പുറപ്പെട്ടു

സുരേഷ് ഗോപി കേന്ദ്ര മന്ത്രിയാകും ; ഉടൻ ഡൽഹിയിലെത്താൻ മോദിയുടെ ഫോൺ കോൾ ; തിരുവനന്തപുരത്ത് നിന്ന് ബാംഗ്ലൂരിലേക്കും , ബാംഗ്ലൂരിൽ നിന്ന് ചാർട്ടേഡ് ഫ്ലൈറ്റിൽ ഡൽഹിയിലേക്കും താരം പുറപ്പെട്ടു

തിരുവനന്തപുരം : മൂന്നാം മോദി സർക്കാരില്‍ സുരേഷ് ഗോപിയുമുണ്ടാകാൻ സാധ്യതയേറുന്നു. സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി ഉടൻ ദില്ലിയിലേക്ക് എത്താൻ നരേന്ദ്രമോദി ഫോണില്‍ വിളിച്ച്‌ സുരേഷ് ഗോപിക്ക് നിർദ്ദേശം നല്‍കി.

ഉടൻ എത്താൻ മോദി ആവശ്യപ്പെട്ടതായി സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു. ഭാര്യ രാധികയ്ക്കും അമ്മയ്ക്കും ഒപ്പം  തിരുവനന്തപുരത്ത് നിന്നും ബംഗ്ലൂരുവിലേക്കും അവിടെ നിന്നും ചാർട്ടേഡ് ഫ്ലൈറ്റില്‍ ദില്ലിയിലേക്കും പോകാനാണ് തീരുമാനം. മക്കളടക്കമുള്ളവർ കൊച്ചിയില്‍ നിന്നും ദില്ലിയിലേക്ക് പോകും.

കേരളത്തില്‍ നിന്നുള്ള ആദ്യ ബിജെപി ലോക്സഭാ അംഗമെന്ന നിലയില്‍ സുരേഷ് ഗോപി കേന്ദ്രമന്ത്രിസഭയില്‍ വേണമെന്ന് കേന്ദ്ര നേതൃത്വം നേരത്തെ നിർദേശിച്ചിരുന്നു. എന്നാല്‍ നേരത്തെ കരാർ ഒപ്പിട്ട 4 സിനിമകള്‍ പൂർത്തിയാക്കാനുണ്ടെന്നും കാബിനറ്റ് റാങ്കില്‍ ചുമതലയേറ്റാല്‍ സിനിമകള്‍ മുടങ്ങുമെന്നും ബി.ജെ.പി കേന്ദ്ര നേതൃത്വത്തെ സുരേഷ് ഗോപി അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സിനിമകള്‍ പൂർത്തിയാക്കിയ ശേഷം കേന്ദ്രമന്ത്രി സ്ഥാനം ഏറ്റെടുക്കാമെന്നാണ് സുരേഷ് ഗോപി കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരുന്നത്. എന്നാല്‍ അവസാനനിമിഷം പ്രധാനമന്ത്രിയുടെ ഫോണ്‍ കോളെത്തുകയും ഉടൻ ദില്ലിയില്‍ എത്താൻ ആവശ്യപ്പെടുകയുമായിരുന്നു.