play-sharp-fill
മലയാളികളുടെ ക്ലാസിക് ചിത്രം റീ-റിലീസിനൊരുങ്ങുന്നു, ​ഗം​ഗയും ന​ഗുലനും സണ്ണിയും തിരിച്ചെത്തുമ്പോൾ ആവേശത്തോടെ ആരാധകർ, ജൂലൈ 12ന് തിയേറ്ററുകളിലേയ്ക്ക്

മലയാളികളുടെ ക്ലാസിക് ചിത്രം റീ-റിലീസിനൊരുങ്ങുന്നു, ​ഗം​ഗയും ന​ഗുലനും സണ്ണിയും തിരിച്ചെത്തുമ്പോൾ ആവേശത്തോടെ ആരാധകർ, ജൂലൈ 12ന് തിയേറ്ററുകളിലേയ്ക്ക്

കൊച്ചി: ഇറങ്ങിയ സമയം മുതൽ ഈ കാലം വരെ സിനിമ മേഖലയിൽ ഒളിമങ്ങാതെ ഇപ്പോഴും സിനിമാപ്രേമികൾ കാണുന്ന ചിത്രമാണ് ഫാസില്‍ സംവിധാനം ചെയ്ത മണിച്ചിത്രത്താഴ്. എത്രതവണ കണ്ടാലും വീണ്ടും ആദ്യം കണ്ട അതേ താത്പര്യത്തോടെ കാണുന് ചിത്രം.

മലയാളത്തിലെ ക്ലാസിക് ചിത്രം എന്നു വിശേഷിപ്പിക്കുന്ന മണിച്ചിത്രത്താഴ് ചിത്രത്തെ കുറിച്ചുള്ള പുതിയ വിവിരമാണ് ഇപ്പോൾ പുറത്തുവരുന്നത്. ചിത്രം റീ-റിലീസിനൊരുങ്ങുന്നു എന്നതാണ് വാർത്ത. ജൂലൈ 12നായിരിക്കും ചിത്രം തിയറ്ററുകളില്‍ റീ-റിലീസ് ചെയ്യുക.

ഓഗസ്റ്റ് 17 എന്ന തിയതിയും പരിഗണിക്കുന്നുണ്ടെന്ന് ട്രേഡ് അനസിസ്റ്റുകള്‍ പറയുന്നു. ചിത്രത്തിന്റെ റീ മാസ്റ്ററിങ് വര്‍ക്കുകള്‍ പുരോഗമിക്കുകയാണ്. 1993ലാണ് മണിച്ചിത്രത്താഴ് ആദ്യമായി തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയത്. മോഹന്‍ലാല്‍, സുരേഷ് ഗോപി, തിലകന്‍, നെടുമുടി വേണു, ഇന്നസെന്റ്, സുധീഷ്, കെപിഎസി ലളിത തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ എത്തിയപ്പോള്‍ ഗംഗ, നാഗവല്ലി എന്നീ കഥാപാത്രങ്ങളായി പ്രേക്ഷകരെ വിസ്മയിപ്പിച്ചത് ശോഭനയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മണിച്ചിത്രത്താഴിലെ പ്രകടനത്തിന് ശോഭനയ്ക്ക് ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു. മോഹൻലാൽ നായകനായ സ്ഫടികം ഇതിന് മുമ്പ് റീറിലീസ് ചെയ്തിരുന്നു. ആവേശത്തോടെയാണ് ആരാധകർ ലാലേട്ടന്റെ പ്രകടനം കാണാൻ തിയേറ്ററുകളിൽ എത്തിയത്.