play-sharp-fill
കൊല്ലംക്കാർ റേഷൻ കടകളിൽ പോകുന്നത് അരിയും ​ഗോതമ്പും മണ്ണെണ്ണയും വാങ്ങാനല്ല, പകരം കുപ്പിവെള്ളം മേടിക്കാൻ

കൊല്ലംക്കാർ റേഷൻ കടകളിൽ പോകുന്നത് അരിയും ​ഗോതമ്പും മണ്ണെണ്ണയും വാങ്ങാനല്ല, പകരം കുപ്പിവെള്ളം മേടിക്കാൻ

കൊല്ലം: റേഷൻ കടകൾ വഴി കുറഞ്ഞ നിരക്കിൽ കുടിവെള്ളം ലഭ്യമാക്കുന്ന സുജലം പദ്ധതിയിലൂടെ ജില്ലയിൽ ഇതുവരെ വിറ്റഴിഞ്ഞത് 469310 രൂപയുടെ കുപ്പിവെള്ളം. ഭക്ഷ്യ-ജലവിഭവ വകുപ്പുകൾ സംയുക്തമായാണ് സുജലം പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നത്.

ജനുവരി 17നാണ് ജില്ലയിൽ പദ്ധതി ആരംഭിച്ചത്. ഇതുവരെ 57,998 കുപ്പി വെള്ളമാണ് ജില്ലയിൽ വിതരണം ചെയ്തത്. ഇതിൽ 46931 കുപ്പികൾ വിറ്റഴിഞ്ഞു. കൂടുതൽ കുപ്പിവെള്ളം വിതരണം ചെയ്തതും വിൽപ്പന നടത്തിയതും കൊല്ലം താലൂക്കിലാണ്.

10440 കുപ്പികൾ വിതരണം ചെയ്തതിൽ 6472 എണ്ണം വിറ്റുപോയി. 64720 രൂപയുടെ വിൽപ്പന നടന്നു. അര, ഒന്ന്, അഞ്ച് ലിറ്റർ അളവുകളിൽ ലഭ്യമാകുന്ന കുടിവെള്ളം ലിറ്ററിന് 8 രൂപയ്ക്കാണ് സപ്ളൈകോ റേഷൻകടകൾക്ക് നൽകുന്നത്. കടക്കാർ ഇത് 10 രൂപയ്ക്കാണ് വിൽക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്പമെന്റ് കോർപ്പറേഷൻ ഉത്പാദിപ്പിക്കുന്ന ഹില്ലി അക്വാ വെള്ളമാണ് വിൽപ്പനയ്ക്ക് നൽകുന്നത്. ഒരു കെയ്സിൽ 12 കുപ്പികളാണുള്ളത്. റേഷൻ കടകളിൽ നേരിട്ടാണ് എത്തിച്ചുനൽകുന്നത്. വിതരണം ചെയ്യുമ്പോൾ തന്നെ പണം അടച്ച് ബിൽ കൈപ്പറ്റണം.