video
play-sharp-fill

കാത്തിരിപ്പ് കേന്ദ്രമുണ്ട്, എന്നാൽ മേല്‍ക്കൂരയില്ല….! കോരുത്തോട്, എരുമേലി റൂട്ടിലെ യാത്രക്കാരുടെ പ്രധാന ആശ്രയകേന്ദ്രമായ കോസ് വേ പാലത്തിന് സമീപമുള്ള കാത്തിരിപ്പ് കേന്ദ്രം തകർന്ന അവസ്ഥയിൽ;വിദ്യാർത്ഥികളടക്കമുള്ള യാത്രക്കാർ പ്രതിസന്ധിയിൽ

Spread the love

മുണ്ടക്കയം: കാത്തിരിപ്പ് കേന്ദ്രമുണ്ട്, മേല്‍ക്കൂരയില്ല, മഴ പെയ്താല്‍ കുട ചൂടണം.

ഇവിടെ എങ്ങനെ ബസ് കാത്തുനില്‍ക്കും.
2021ലെ പ്രളയത്തില്‍ തകർന്ന കോസ് വേ പാലത്തിന് സമീപമുള്ള കാത്തിരിപ്പ് കേന്ദ്രമാണ് യാത്രക്കാർക്ക് ദുരിതം സമ്മാനിക്കുന്നത്.

കോരുത്തോട്, എരുമേലി റൂട്ടിലെ യാത്രക്കാരുടെ പ്രധാന ആശ്രയകേന്ദ്രമായിരുന്നു ഇത്. നിരവധിത്തവണ ഇത് പുനർനിർമ്മിക്കണമെന്നാവശ്യപ്പെട്ട് പരാതികള്‍ നല്‍കിയെങ്കിലും നടപടിയുണ്ടായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്കൂള്‍ തുറന്നതോടെ വിദ്യാർത്ഥികളടക്കം ബുദ്ധിമുട്ടിലായിരിക്കുകയാണ്. സമീപത്തായി സ്കൂളും സ്ഥിതി ചെയ്യുന്നുണ്ട്. തലങ്ങും വിലങ്ങും വാഹനങ്ങള്‍ പായുന്ന റോഡിലേക്കിറങ്ങി ബസ് കാത്തുനില്‍ക്കണം.

ഇത് അപകടങ്ങള്‍ക്ക് ഇടയാക്കുമെന്നാണ് രക്ഷിതാക്കളുടെ ആശങ്ക. സമീപത്ത് കടകള്‍ ഇല്ലാത്തതിനാല്‍ കടത്തിണ്ണയിലും നില്‍ക്കാനാകില്ല.