play-sharp-fill
ഇവാന്റെ ആഗ്രഹങ്ങള്‍ക്ക് അവന്റെ രോ​ഗം വിലങ്ങുതടിയായില്ല, അവസാന ആ​ഗ്രഹവും നിറവേറ്റി ഇവാൻ മടങ്ങി, വേദനകളില്ലാത്ത ലോകത്തേയ്ക്ക്

ഇവാന്റെ ആഗ്രഹങ്ങള്‍ക്ക് അവന്റെ രോ​ഗം വിലങ്ങുതടിയായില്ല, അവസാന ആ​ഗ്രഹവും നിറവേറ്റി ഇവാൻ മടങ്ങി, വേദനകളില്ലാത്ത ലോകത്തേയ്ക്ക്

എറണാകുളം: കുഞ്ഞ് ഇവാന് ചിത്രങ്ങള്‍ വരയ്ക്കാൻ ഏറെ താത്പര്യമായിരുന്നു. കാന്‍സര്‍ ബാധിച്ച്‌ രോഗാവസ്ഥയിൽ കിടക്കുമ്പോഴും ഇവാൻ തന്റെ ചിത്രരചന തുടർന്നു. അതുപോലെതന്നെ, സിനിമ കണ്ടുതുടങ്ങിയ കാലം മുതൽ ഇഷ്ടപ്പെട്ട് തുടങ്ങിയ മമ്മൂട്ടിയെയും ഇവാൻ പേപ്പറില്‍‌ പകർത്തിയിരുന്നു.

രോ​ഗാവസ്ഥയിൽ അവന് ഒരു ആ​ഗ്രഹം മാത്രമേ ഉണ്ടായിരുന്നുള്ളൂ. മമ്മൂട്ടിയെ കാണണം താന്‍ വരച്ച മമ്മൂട്ടിയുടെ ചിത്രം കൈമാറണം. അതായിരുന്നു ഇവാന്റെ അവസാന ആ​ഗ്രഹം.

അങ്ങനെ കുഞ്ഞ് ആരാധകന്‍റെ ആഗ്രഹമറിഞ്ഞ് കഴിഞ്ഞ ഫെബ്രുവരിയില്‍ കൊച്ചിയില്‍ വെച്ച്‌ മമ്മൂട്ടി ഇവാനെ കാണാനെത്തി. ഇവാന്‍ വരച്ച തന്‍റെ ചിത്രത്തില്‍ മമ്മൂട്ടി ഓട്ടോഗ്രാഫും നല്‍കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കണ്ണുകളെ ഈറനണിയിപ്പിക്കുന്ന കാഴ്ച്ചയായിരുന്നു ഇവാന്‍ മമ്മൂട്ടിയെ കണ്ടത്. ആഗ്രഹം പൂര്‍ത്തിയായി മാസങ്ങള്‍ക്കുള്ളില്‍ ഇവാന്‍ ഈ ലോകത്തുനിന്ന് യാത്രയായി. അല്ലപ്ര കുഴിയലില്‍ വീട്ടില്‍ അഖില്‍ ജോയിയുടെയും നിമ്മുവിന്‍റെയും മകനാണ് ഇവാന്‍ ജോ അഖില്‍. കഴിഞ്ഞ വര്‍ഷമായിരുന്നു ഇവാന് കാന്‍സര്‍ സ്ഥിരീകരിച്ചത്. തലച്ചോറിനെ ബാധിക്കുന്ന അര്‍ബുദമായിരുന്നു കുട്ടിയില്‍ കണ്ടെത്തിയത്.