video
play-sharp-fill

അഡ്വാനിയെയും മുരളീ മനോഹര്‍ ജോഷിയെയും രാംനാഥ് കോവിന്ദിനെയും സന്ദര്‍ശിച്ച് പ്രധാനമന്ത്രി ; ഒന്‍പതാം തീയതി ആറ് മണിക്ക് മോദിയുടെ മൂന്നാംവട്ട സത്യപ്രതിജ്ഞ

അഡ്വാനിയെയും മുരളീ മനോഹര്‍ ജോഷിയെയും രാംനാഥ് കോവിന്ദിനെയും സന്ദര്‍ശിച്ച് പ്രധാനമന്ത്രി ; ഒന്‍പതാം തീയതി ആറ് മണിക്ക് മോദിയുടെ മൂന്നാംവട്ട സത്യപ്രതിജ്ഞ

Spread the love

സ്വന്തം ലേഖകൻ

ന്യൂഡല്‍ഹി: ബിജെപിയുടെ മുതിര്‍ന്ന നേതാക്കളായ എല്‍കെ അഡ്വാനിയെയും മുരളി മനോഹര്‍ ജോഷിയെയും മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെയും വസതികളിലെത്തി സന്ദര്‍ശിച്ച് നരേന്ദ്ര മോദി. എന്‍ഡിഎയുടെ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ മുന്നണിയുടെ നേതാവായി തിരഞ്ഞെടുക്കപ്പെട്ടതിന് തൊട്ടുപിന്നാലെയായിരുന്നു മോദിയുടെ സന്ദര്‍ശനം

എന്‍ഡിഎയുടെയും ലോക്സഭയിലെ ബിജെപിയുടെയും നേതാവായി തെരഞ്ഞെടുക്കപ്പെട്ട മോദി, രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെക്കണ്ട് സര്‍ക്കാര്‍ രൂപവത്കരണത്തിന് ഉടന്‍ അവകാശവാദം ഉന്നയിക്കും. ഒന്‍പതാം തീയതി ആറ് മണിക്ക് മോദിയുടെ മൂന്നാംവട്ട സത്യപ്രതിജ്ഞ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

543 അംഗ ലോക്‌സഭയില്‍ 240 സീറ്റുകളാണ് ഇത്തവണ ബിജെപിക്ക് ലഭിച്ചത്. എന്‍ഡിഎയ്ക്ക് 293 സീറ്റുകളും ലഭിച്ചു.