
അവധി ദിനത്തിലും പ്രചാരണ തിരക്കിൽ വി എൻ വാസവൻ
സ്വന്തം ലേഖകൻ
കോട്ടയം: വൈക്കം നിയോജകമണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലായിരുന്നു വി.എൻ വാസവന്റെ ഇന്നലത്തെ പ്രചരണം ,രാവിലെ പള്ളം എസ് എൻ ഡി പി യി ലെത്തിയ സ്ഥാനാർത്ഥി യെ ,ശാഖാ ഭാരവാഹികളുടെ നേതൃത്വത്തിൽ സ്വീകരിച്ചു ,തുടർന്ന് ചിങ്ങവനം സെന്റ് മേരീസ് ക്‌നാനായ ചർച്ചിലേയ്ക്ക് ,സ്ഥാനാർത്ഥി എത്തുമ്പോൾ വൻ ജനസഞ്ചയം ,ചുറ്റും നിറയെ പരിചിത മുഖങ്ങൾ ,എല്ലാവരോടും കുശലം പറഞ്ഞും പരിചയം പുതുക്കിയും സ്ഥാനാർത്ഥി ,ഇതിനിടെ പ്രളയകാലത്തെ സജീവ ഇടപെടലുകൾ മറക്കാനാവില്ലെന്ന് നിരവധി പേർ ,തുടർന്ന് സെന്റ് ജോൺസ് ദയറ ചർച്ച് ,സെന്റ് ജോർജ് പുത്തൻ പള്ളി ,സെന്റ് ജോൺസ് മലങ്കര ക്നാനായ കാത്തലിക് ചർച്ച്, സെന്റ് ലൂക്ക് സിഎം ഐ ചർച്ച് ,എന്നിവിടങ്ങളിലും സ്ഥാനാർത്ഥി സന്ദർശനം നടത്തി


ഉച്ചയ്ക്ക് ശേഷം ബേപ്പൂർ സുൽത്താന്റെ നാടായ തലയോലപറമ്പിലായിരുന്നു പ്രചാരണം ,കല്ലറ ,വെള്ളൂർ പഞ്ചായത്തുകളിലും സ്ഥാനാർത്ഥി എത്തി ,പ്രതിസന്ധി ഘട്ടത്തിൽ സഹായഹസ്തവുമായി ഓടിയെത്തിയ ജനനേതാവിനെ മറക്കില്ലെന്ന് വിളിച്ചോതുന്ന ഗംഭീര സ്വീകരണമൊരുക്കിയാണ് നാട്ടുകാർ എതിരേറ്റത് ,തലയോലപറമ്പ് അസിസ്സി ആശാ ഭവനിലെത്തിയ സ്ഥാനാർത്ഥിയെ സിസ്റ്റർമാർ മധുര പലഹാരം നൽകി സ്വീകരിച്ചു ,രോഗ ബാധയിൽ വലയുന്നവർക്ക് കൈതാങ്ങായി മാറിയ പൊതി പിയാത്ത സെന്ററിലും അദ്ദേഹം സന്ദർശനം നടത്തി ,യാത്രാ മദ്ധ്യേ കണ്ട് മുട്ടിയ ഇറുമ്പയം സെൻറ് സ്റ്റീഫൻസ് പള്ളി വികാരി റവ. ഫാദർ ദിനേഷ് ബാബു അഭയം ചാരിറ്റബിൾ സൊസൈറ്റിയുടെ പ്രവർത്തനങ്ങളെ അഭിനന്ദിച്ച് സ്ഥാനാർത്ഥിക്ക് വിജയാശംസകൾ നേർന്നു .
Whatsapp Group 1 | Whatsapp Group 2 |Telegram Group
