പ്രകൃതി വിരുദ്ധ പീഡനം: 11 വയസ്സുകാരന് പന്തു വാങ്ങി നൽകാമെന്ന് പ്രലോഭിപ്പിച്ച് പീഡിപ്പിച്ച പ്രതിക്ക് 38 വർഷം തടവും 3.35 ലക്ഷം രൂപ പിഴയും

Spread the love

 

മഞ്ചേരി: 11 വയസ്സുകാരന് പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ പ്രതിക്ക് 38 വർഷം തടവും 3.35 ലക്ഷം രൂപ പിഴയും വിധിച്ച് കോടതി . കൊണ്ടോട്ടി സ്വദേശി സൈതലവി (45)യെയാണ് മഞ്ചേരി സ്പെഷ്യൽ പോക്സോ കോടതി ശിക്ഷിച്ചത്. 2023 സെപ്റ്റംബറിലായിരുന്നു സംഭവം.

video
play-sharp-fill

 

മൈതാനത്തിൽ കളിച്ചുകൊണ്ടിരിക്കുന്ന കുട്ടിയെ പന്ത് വാങ്ങിത്തരാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് പണി തീരാത്ത കെട്ടിടത്തിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. തട്ടിക്കൊണ്ടുപോകൽ, പ്രകൃതി വിരുദ്ധ പീഡനം, പോക്സോ വകുപ്പുകൾ പ്രകാരമായിരുന്നു ശിക്ഷ.

 

പിഴയടച്ചില്ലെങ്കിൽ ഓരോ വകുപ്പിലും ഓരോ മാസം കൂടി ശിക്ഷ അനുഭവിക്കണം. തടവ് ഒരുമിച്ചനുഭവിച്ചാൽ മതിയെന്നും പ്രതി പിഴ നൽകിയാൽ ഇരയായ കുട്ടിക്ക് നൽകണമെന്നും വിധിയിൽ പറയുന്നു. പ്രൊസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എ സോമസുന്ദരം ഹാജരായി. 18 സാക്ഷികളെ വിസ്തരിച്ചു 21 രേഖകളും ഹാജരാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group